പാപ്പിനിശ്ശേരി: ഗ്രാമ പഞ്ചായത്ത് ധർമക്കിണർ മൂന്നാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ എം.സീമ ജയിച്ചു

പാപ്പിനിശ്ശേരി: ഗ്രാമ പഞ്ചായത്ത് ധർമക്കിണർ മൂന്നാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ LDF ലെ CPIM സ്ഥാനാർത്ഥി എം.സീമ തെരഞ്ഞെടുക്കപ്പെട്ടു
കോൺഗ്രസിലെ കെ കുട്ടികൃഷ്ണനെയാണ് 478 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തോൽപ്പിച്ചത്
നിലവിൽ LDF 382 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചിരുന്നത്
LDF 631 വോട്ട് നേടിയപ്പോൾ UDF 143 വോട്ട് ലഭിച്ചു കഴിഞ്ഞ തവണ UDF ന് 194 വോട്ട് ലഭിച്ചിരുന്നു.
വിജയിച്ച LDF സ്ഥാനാർത്ഥിക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിൽ സ്വീകരണം നൽകി
 സ്വീകരണത്തിന് CPIM ഏരിയ കമ്മിറ്റി അംഗങ്ങളായ എ സുനിൽ കുമാർ, കെ പ്രദീപൻ, വെസ്റ്റ് ലോക്കൽ സെക്രട്ടറി വി വി പവിത്രൻ, ഈസ്റ്റ് ലോക്കൽ സെക്രട്ടറി കെ പി വൽസലൻ, കണ്ണൂർ സ്പിന്നിംഗ് മിൽ ലോക്കൽ സെക്രട്ടറി കെ പി അശോകൻ, ലോക്കൽ' കമ്മിറ്റി അംഗങ്ങളായ കെ വി രമേശൻ, പണ്ണേരി സുജിത്ത്, എന്നിവർ നേതൃത്വം നൽകി


കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.