വളപട്ടണത്തു മരം വീണു വൻ നാശ നഷ്ടം

അപകടാവസ്ഥയിലിരുന്ന മരം ഇന്നലെ അർദ്ധരാത്രി മഴയിലും കാറ്റിലും പൊട്ടിവീണ് വളപട്ടണം ജുമുഅത്ത് പള്ളി ബിൽഡിംഗിൽ  പ്രവർത്തിക്കുന്ന ഹോട്ടൽ വാട്ടർ ടാങ്ക്, സ്പോർട്സ് ക്ലബ് ഓഫീസ് എന്നിവ തകർന്നു.  അപകടം സംഭവിച്ചത് അർദ്ധരാത്രിയായതിനാൽ ദിനേന നൂറുക്കണക്കിനാലുകൾ നടന്ന് പോകുന്ന വഴിയിൽ വൻ അപകടമാണ് ഒഴിവായത്2014 മുതൽ പ്രതികരണവേദി പ്രവർത്തകർ  മുഹമ്മദലി .പി .വി വളപട്ടണം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ക്രുഷി ഓഫീസർ എന്നിവർക്ക് പരാതി നല്കിയ ഗവൺമെന്റ് ഹൈസ്കൂൾ - തങ്ങൾ വയൽ റോഡ് സൈഡിലെ പോലീസ് സ്റ്റേഷൻ കോംപൗണ്ടിൽ സ്കൂൾ കുട്ടികൾക്കും യാത്രക്കാർക്കും ഭീഷണിയായി നല്കുന്ന 3 പാഴ് മരങ്ങൾ മുറിക്കുന്നതിന് വേണ്ടി നല്ലിയ പരാതി വളപട്ടണം ഗ്രാമ പഞ്ചായത്ത് വളപട്ടണം പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് അയച്ചു കൊടുക്കുകയും യാതൊരു നടപടിയും ഇല്ലാത്തതിന്റെ പേരിൽ പഞ്ചായത്ത് ബോർഡ് തീരുമാനിച്ച് റിമൈന്റർ അയക്കുകയും ചെയ്തിരുന്നു. ആയതിൻമേൽ യാതൊരു നടപടിയും ഇല്ലാത്തതിന്റെ പേരിൽ വളപട്ടണം പഞ്ചായത്ത് സെക്രട്ടറി റവന്യൂ ഡിവിഷണൽ ഓഫീസർക്ക് രേഖാമൂലം അപേക്ഷ നല്കുകയും ഭീഷണമായ മരങ്ങൾ മുറിച്ചു മാറ്റാൻ കലക്ടറുടെ ഓർഡർ പത്രങ്ങളിൽ വരികയും ചെയ്തു. എന്നിട്ടും നിരുത്തരവാദിത്തമായ അവസ്ഥ തുടർന്ന പോലീസ്  മരം മുറിക്കാൻ വനം വകുപ്പിന്റെ അനുമതി ഇല്ല എന്നു പറഞ്ഞ ചില്ല വെട്ടാൻ ശ്രമിക്കാം എന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറുകയാണ് ഉണ്ടായത്   ഇതിനടുത്ത് മറ്റ് രണ്ട് മരങ്ങൾ കൂടി വൻ ദുരന്തങ്ങൾ വിളിച്ചു വരുത്തി റോഡിലേക്ക് ചാഞ്ഞ് നല്കുകയാണ്.  RDO അടക്കമുള്ളവള്ളവരുടെ നിരുത്തരവാര പരമായ നിലപാടിൽ പ്രതികരണ വേദി ശക്തമായി പ്രതിക്ഷേദിച്ചു. വളപട്ടണം നാഷണൽ ഹൈവേ റോഡ് സൈഡിൽ സമാനമായ അപകടാവസ്ഥയിൽ നില്കുന്ന മരങ്ങൾ മുറിച്ചു മാറ്റുന്നതിന് പ്രതികരണവേദി നല്കിയ പരാതി മനുഷ്യാവകാശ കമ്മീഷന്റെ പരിഗണനയിലാണ്

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.