കാറും ബൈക്കും കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു

കാറും ബൈക്കും കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു.പെരുമ്പ കോറോം റോഡിൽ താമസിക്കുന്ന കുവൈത്തിൽ വ്യാപാരിയായ ചീനമ്മാടത്തിൽ മുഹമ്മദ് (കുവൈത്ത് മമ്മദ്) (60) ആണ് മരണപ്പെട്ടത്.കഴിഞ്ഞഞായറാഴ്ച ഉച്ചക്ക് പെരുമ്പയിൽ വെച്ച് മുഹമ്മദ് സഞ്ചരിച്ച ബൈക്കുമായി കാർ കൂട്ടിയിടിച്ചതിനെ തുടർന്ന് ഗുരുതമായി പരുക്കേറ്റ ഇയാളെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം മംഗലാപുരത്തെ സ്വകാര്യ ശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് പുലർച്ചെമരണപ്പെടുകയായിരുന്നു. കുവൈത്തിൽ ഏറെ കാലമായി വ്യാപാര സ്ഥാപനം നടത്തിവരികയായിരുന്നു കഴിഞ്ഞാഴ്ച നാട്ടിൽ എത്തിയതായിരുന്നു.  പയ്യന്നൂർ കവ്വായി വാടിപ്പുറം സ്വദേശിയാണ്. ഭാര്യ നസീമ (പെരുമ്പ) മക്കൾ – ഡോ.ഉനൈസ് (ജർമ്മനി), ഉവൈസ് (കുവൈത്ത്), ഉബൈദ് (കുവൈത്ത്), നഫീസത്ത് ( വിദ്യാർത്ഥിനി, ലത്തീഫിയ്യ സ്കൂൾ പെരുമ്പ), അബ്ദുള്ള (വിദ്യാർത്ഥി, പെരുമ്പലത്തീഫിയ്യ സ്കൂൾ) മരുമക്കൾഡോ ലിൻസിയ (എറണാകുളം), നെഹല (തളിപ്പറമ്പ), പയ്യന്നൂർ പോലീസ് ഇൻക്വസ്റ്റ് നടത്തി.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.