നി​പ്പാ വൈ​റ​സ് രോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കണ്ണൂരിൽ മൂ​ന്ന് ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സാ​ സൗ​ക​ര്യം

ക​ണ്ണൂ​ർ: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ നി​പ്പാ വൈ​റ​സ് രോ​ഗം സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ നി​പ്പാ വൈ​റ​സ് രോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​വ​ശ്യ​മാ​യ മു​ന്നൊ​രു​ക്ക​ങ്ങ​ളെ​ടു​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന അ​ടി​യ​ന്ത​ര യോ​ഗം ജി​ല്ല​യി​ലെ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി. ജി​ല്ലാ ആ​ശു​പ​ത്രി, ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി, പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡു​ക​ൾ, ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ ഒ​രു​ക്കി​യ​താ​യി യോ​ഗം വി​ല​യി​രു​ത്തി. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഡോ.​എ​ൻ.​അ​ഭി​ലാ​ഷ് (9961730233), ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ഡോ. ​കെ.​സി.​അ​നീ​ഷ് (9447804603) എ​ന്നി​വ​രെ നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രാ​യി നി​യ​മി​ച്ചു. ക​ണ്ണൂ​രി​ലെ കൊ​യി​ലി ആശുപ​ത്രി, എ​കെ​ജി ആ​ശു​പ​ത്രി, ധ​ന​ല​ക്ഷ്മി ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ​ക്കൂ​ടി ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡ്, ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ ഒ​രു​ക്ക​ണ​മ​ന്ന് ക​ള​ക്ട​ർ ഐ​എം​എ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.
സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ​ക്ക് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ത്യേ​കം ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ ന​ൽ​കും. എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും വ്യ​ക്തി​ഗ​ത സു​ര​ക്ഷ​യ്ക്കു​ള്ള ഉ​പ​ക​ര​ണം ല​ഭ്യ​മാ​ക്കാ​നും തീ​രു​മാ​നി​ച്ചു. വൈ​റ​സ് ബാ​ധ സം​ശ​യി​ക്കു​ന്ന രോ​ഗി​ക​ളു​ടെ ര​ക്തം, തൊ​ണ്ട​യി​ലെ സ്ര​വം, മൂ​ത്രം എ​ന്നി​വ ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി, ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ വ​ച്ച് ശേ​ഖ​രി​ക്കു​മെ​ന്നും അ​വി​ടെ നി​ന്നും മ​ണി​പ്പാ​ൽ വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലേ​ക്ക് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ക്കു​മെ​ന്നും ഡി​എം​ഒ അ​റി​യി​ച്ചു. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ ഇ​ക്കാ​ര്യം പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.
താ​ലൂ​ക്ക് ആ​ശു​പ​ത്രി മു​ത​ൽ മു​ക​ളി​ലോ​ട്ടു​ള്ള ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​ത്യേ​ക പ​നി ക്ലി​നി​ക്കു​ക​ൾ ആ​രം​ഭി​ക്കും. നി​പ്പാ വൈ​റ​സ് രോ​ഗ​ത്തി​ന്‍റെ റ​ഫ​റ​ൽ കേ​ന്ദ്ര​മാ​യി പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യെ തെ​ര​ഞ്ഞെ​ടു​ത്തു. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ ഉ​ൾ​പ്പെ​ടെ നി​പ്പാ വൈ​റ​സ് രോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട റി​പ്പോ​ർ​ട്ട് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഐ​ഡി​എ​സ്പി​യി​ലേ​ക്ക് അ​യ​യ്ക്ക​ണ​മെ​ന്ന് ക​ള​ക്ട​ർ അ​റി​യി​ച്ചു. എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡോ പ്ര​ത്യേ​ക ഇ​ട​മോ ഒ​രു​ക്ക​ണം.
ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വ​രു​ന്ന തെ​റ്റാ​യ പ്ര​ച​ര​ണ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രെ അ​റി​യി​ക്കാ​നും ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദ്ദേ​ശം ന​ൽ​കി. ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മേ​യ​ർ ഇ.​പി. ല​ത, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി.​സു​മേ​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​പി. ജ​യ​ബാ​ല​ൻ, കോ​ർ​പ​റേ​ഷ​ൻ ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വെ​ള്ളോ​റ രാ​ജ​ൻ, ഡി​എ​ഫ്ഒ സു​നി​ൽ പാ​മി​ഡി, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഇ​ൻ ചാ​ർ​ജ് ഡോ.​എം.​കെ.​ഷാ​ജ്, ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ.​എ.​ടി. മ​നോ​ജ്, ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഇ​ൻ​ചാ​ർ​ജ് ഡോ.​വി.​പി.​രാ​ജേ​ഷ്, ഡോ.​എ​ൻ.​അ​ഭി​ലാ​ഷ്, സ്വ​കാ​ര്യ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.