കണ്ണൂരിന്ന് അഭിമാനമായി സിനിമാരംഗത്തേക്കൊരു നായിക അഴീക്കോട് കാരി ഭാമ അരുൺ

കഴിഞ്ഞ വെള്ളിയാഴ്ച റിലീസായ സ്‌കൂൾ ഡയറി എന്ന സിനിമയിലൂടെ മലയാളത്തിന് കണ്ണൂർ ഒരു നായികയെ കൂടി സംഭാവന ചെയ്തിരിക്കുന്നു.
കണ്ണൂർ അഴീക്കോട് സ്വദേശിയായ ഭാമ അരുണാണ് ഈ നായിക.
ഹാജ മൊയ്‌നു സംവിധാനം ചെയ്ത ഈ ചിത്രം നിർമിച്ചിരിക്കുന്നത് അൻവർ സാദത്ത് ആണ്. സ്‌കൂൾ ജീവിതവും അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധവും മറ്റു സാമൂഹിക അവസ്ഥകളും പ്രതിപാദിക്കുന്ന ചിത്രമാണ് സ്‌കൂൾ ഡയറി.
ആദ്യമായി ഭാമ അഭിനയിച്ചത് സജി വൈക്കം സംവിധാനം ചെയ്ത ഓഫ് ബീറ്റ് മൂവി നിദ്രാടനത്തിലായിരുന്നു.
പത്താം തരം വരെ വിദേശത്തായിരുന്നു ഭാമയുടെ പഠനം. ഇപ്പോൾ പ്ലസ് ടു പയ്യാമ്പലം ഉറുസുലിൻ സീനിയർ ഹയർ സെക്കണ്ടറി സ്‌കൂളിൽ പൂർത്തിയാക്കി. അധ്യാപകരും സഹപാഠികളും ഭാമയ്ക്ക് അഭിനയത്തിൽ നല്ല പിന്തുണയാണ് നൽകുന്നത്, കൂടാതെ അമ്മ ലീനയുടെയും അച്ഛൻ അരുണിന്റേയും വീട്ടുകാരുടെയും പൂർണ്ണ സഹകരണവും ആശിർവാദവുമുണ്ട്.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.