കഞ്ചാവു കേസിൽ കുടുക്കാൻ ശ്രമം; രണ്ടു പേർ അറസ്റ്റിൽ

തളിപ്പറമ്പ്: വ്യക്തി വിരോധം തീർക്കാൻ സ്കൂട്ടറിന്റെ സീറ്റിനടിയിൽ കഞ്ചാവ് വെച്ച് കേസിൽ കുടുക്കാൻ ശ്രമിച്ച രണ്ടു പേരെ തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.നൗഷാദ് അറസ്റ്റ് ചെയ്തു.
തെക്കെ മുറിയിൽ സണ്ണി വർഗ്ഗീസ് (49) വയത്തൂർ കാലാങ്കി ടി.എൽ. റോയ് (38) അലവിക്കുന്ന് നുച്യാട് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.സണ്ണി വർഗ്ഗീസ് പോസ്റ്റ് മാസ്റ്ററും റോയ് മെഡിക്കൽ സ്റ്റോർ ജീവനക്കാരനുമാണ്.ആസൂത്രിതമായ ഒരു ചതി പ്രയോഗത്തിനായിരുന്നു പ്രതികൾ ശ്രമിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.