എടക്കാട് കസ്റ്റഡി മരണ ആരോപണത്തിന് പിന്നിൽ മയക്കുമരുന്ന് മാഫിയയോ?; എടക്കാട് എസ് ഐ മഹേഷ് കണ്ടമ്പേത്തിന്റെ കുറിപ്പ് വൈറലാവുന്നു

എടക്കാട് അരിയച്ചാം കണ്ടി ഉനൈസ് എന്ന യുവാവ് 02.05.2018 തിയ്യതി വീട്ടിലെ കിടപ്പു മുറിയിൽ മരണപ്പെട്ട് കിടന്നത് പോലീസ് കസ്റ്റഡി മർദ്ദനം മൂലമാണെന്ന കല്ലു വെച്ച നുണ പത്രമുത്തശ്ശിമാർ പടച്ചു വിടുമ്പോൾ പത്രങ്ങളിലും ചാനലുകളിലും കാണാത്ത യഥാർത്ഥ്യങ്ങൾ ജനങ്ങളുടെ അറിവിലേക്കായി  വിശദീകരിക്കേണ്ടതുണ്ട്. 2018 ഫെബ്രവരി 22ന് ഉനൈസിൻറ്റെ ഭാര്യാ മാതാവായ മാഞ്ഞ എന്ന സ്ത്രി,  തൻറ്റെ വീടിൻറ്റെ ജനൽ ചില്ല് ഉനൈസ് എറിഞ്ഞ് പൊളിച്ചു എന്ന്  എടക്കാട് പോലീസിൽ ഒരു പരാതി സമർപ്പിക്കുന്നു. എടക്കാട് പോലീസ് അയാളെ വിളിച്ച് താക്കീത് ചെയ്തു വിട്ടയക്കുന്നു. ഈ കാര്യം പത്രത്തിൽ വന്ന കാര്യം ശരിയാണ്. ഇത് മാത്രമാണ് വാർത്തയിലെ ഏക സത്യമെന്നും പറയട്ടെ. തികച്ചും കഞ്ചാവിനോ മറ്റ് ലഹരിക്കടിമപ്പെട്ടൊ ലഹരി കയറിയ അവസ്ഥയിലാണ് അയാൾ അന്ന് സ്റ്റേഷനിൽ വന്നിരുന്നത്. ഉനൈസ് അന്ന് സ്റ്റേഷനിൽ നിന്ന് പോകുംബോൾ  ഭാര്യയോടും മാതാവിനോടും നിങ്ങൾക്ക് കാണിച്ച് തരാം എന്നും പറഞ്ഞാണ് പോയത്. അന്നെ ദിവസം രാത്രി  ഭാര്യ വിടിൻറ്റെ മുറ്റത്ത് നിർത്തിയിട്ട ഭാര്യാ പിതാവിൻറ്റെ സ്കൂട്ടർ കത്തിച്ചു എന്ന് പറഞ്ഞ് ഭാര്യ വീട്ടുകാർ വീണ്ടും പരാതിയുമായി വരികയും 23.02.2018 ന് ഇയാളെ വിളിച്ച് സ്റ്റേഷനിൽ വരുത്തുകയും ചെയ്തു. കഞ്ചാവിൻറ്റെയോ മയക്ക് മരുന്നിൻറ്റെയും അടിമയായ അയാൾ അന്നും ലഹരിയോട് കൂടിയാണ് സ്റ്റേഷനിൽ എത്തിയത്. അന്ന് വീട് ആക്രമിച്ച കാര്യത്തിന് കേസ്സ് എടുക്കാൻ മൊഴിയെടുക്കുംബോൾ ഭാര്യ ഇടപെടുകയും മകളുടെ ഭർത്താവായതിനാൽ കേസ്സ് ആവശ്യമില്ല എന്ന് ഭാര്യാ പിതാവ് മൊഴി നൽകുകയും ചെയ്തു. എന്നാൽ ഇത്തവണ സ്റ്റേഷനിൽ നിന്ന് പോകുംബോൾ കഞ്ചാവ് ലഹരിയിൽ എസ് ഐ യെ വധിക്കുമെന്നും മറ്റും പറഞ്ഞ് ഉമ്മയോടൊപ്പമാണ് പോയത്.  പിറ്റെ ദിവസം ഇയാൾ പോലീസ് മർദിച്ചു എന്നാരോപിച്ച് തലശ്ശേരി ആശുപത്രിയിൽ അഡ്മിറ്റാവുകയും ചെയ്തു..  കളവായ കാര്യമാണെന്ന് ഉത്തമ വിശ്വാസമുള്ളത് കൊണ്ടാണ് പോലീസ് അന്ന് മൊഴി എടുക്കാതിരുന്നത്. പിന്നീട്  പോലീസ് ഉനൈസിനെ കാണുകയോ ഉനൈസ് പോലീസ് സ്റ്റേഷനിൽ വരികയോ ചെയ്തിട്ടില്ല. 72 ദിവസത്തിന് ശേഷം 02.05.2018 തിയ്യതി ഉനൈസിനെ വീട്ടിനുള്ളിലെ മുറിയിൽ മരണപ്പെട്ടതായി കാണപ്പെട്ടത്. കുടുംബാംഗങ്ങൾ താമസിക്കുന്ന വീട്ടിൽ രാവിലെ തന്നെ അബോധാവസ്ഥയിൽ ഉനൈസിനെ കണ്ടിരുന്നുവെങ്കിലും മയക്ക് മരുന്ന് കുത്തിവെച്ച് ലഹരിയിലാണെന്ന് കരുതിയാവണം ആരും ആശുപത്രിയിൽ എത്തിച്ചില്ല. 11.30 മണിയോടെ ഒരു സുഹ്ര്ത്ത്  വീട്ടിൽ വന്ന് തലയിൽ വെള്ളമൊഴിച്ച് പോയതായും മൊഴി നൽകിയിട്ടുണ്ട്.  03.30 മണിക്ക് മാത്രമാണ് ഉനൈസ് മരണപ്പെട്ടതായി സംശയിക്കുന്നു എന്ന് പൊലീസിന് മൊഴി നൽകിയത്. പോലീസ് എത്തുംബോൾ വീട്ടിലെ മുറിയിൽ മരണപ്പെട്ട ഉനൈസിൻറ്റെ ശരീരം ഉറുംബ്  അരിക്കുന്നുണ്ടായിരയന്നു. അന്നേ ദിവസം ഉനൈസിന് ശത്രുക്കളുണ്ടെന്നും കൊലപാതകമാണെന്ന് സംശയിക്കുന്നു എന്ന് കാണിച്ച് ഉനൈസിൻറ്റെ ജേഷ്ടൻ ഒരു പരാതിയും പോലീസിന് എഴുതി നൽകിയിരുന്നു. എന്നാൽ മൂത്താപ്പ പോലീസിന് കൊടുത്ത  പ്രഥമ മൊഴിയിൽ സ്ഥിരമായി മയക്ക് മരുന്ന് കുത്തിവെക്കുന്നയാളാണെന്നും ബോഡിക്കരികിൽ ഇഞ്ചക്ഷൻ സിറിഞ്ച് കണ്ടു   എന്നും പറഞ്ഞിട്ടുണ്ട്. പോലീസ് ഇൻക്വസ്റ്റ്  നടത്തിയപ്പോൾ ബോഡിക്കരികിൽ നിന്നും ഇഞ്ചക്ഷൻ സിറിഞ്ച് ബ്രൌൺ ഷുഗർ എന്നിവ കണ്ടുകിട്ടിയിട്ടുമുണ്ട്. ഇൻക്വസ്റ്റ് നടപടിയിൽ പോലീസ് എല്ലാ നടപടിക്രമവും പാലിച്ചിട്ടുണ്ട്. പോസ്റ്റ് മോർട്ടം റിപ്പോർട്ടിലും ഉനൈസിന് ആന്തരികമായൊ ബാഹ്യമായൊ യാതൊരു പരിക്കുമില്ല എന്നും ഇഞ്ചക്ഷൻ സിറിഞ്ച് കുത്തിവെച്ച ഒരുപാട് കലകളുണ്ടെന്നും മരണകാരണം അതാകാമെന്നും പ്രാഥമികമായി പറയുന്നുണ്ട്. ഉനൈസ് മരിച്ചതിൻറ്റെ പിറ്റേ ദിവസം സെൻസേഷൻ ന്യൂസിന് വിദൂര സാധ്യത പോലും ഇല്ല എന്ന് കരുതിയത് കൊണ്ടാവാം കഞ്ചാവും മറ്റും ഉപയോഗിക്കുന്ന യുവാവ് മരണപ്പെട്ടു എന്ന് പത്രങ്ങളിൽ വ്യക്തമായി  റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. എടക്കാട് മേഖലയിൽ കഞ്ചാവിൻറ്റെയും ലഹരി മരുന്നിൻറ്റെയും പ്രഥാന വിപണന കേന്ദ്രം എടക്കാട് കേന്ദ്രമാണെന്ന് ഉനൈസിൻറ്റെ മരണത്തൊടെ മനസ്സിലാക്കിയ പോലീസ് അവർക്കെതിരെ അന്വഷണവും റെയ്ഡ് നടപടിയുമായി മുന്നോട്ടു പോവുംബോൾ കഞ്ചാവ് ലോബിയും മറ്റും ചേർന്നാണ് വിചിത്ര വാദവുമായി രംഗത്ത് വന്നത്. രണ്ടര മാസം മുന്നെ പോലീസ് വിളിച്ച് പീഠിപ്പിച്ചതാണത്രെ മരണ കാരണം. ശരിയായി  എഴുതാൻ അറയാത്ത ഉനൈസ് വൃത്തിയുള്ള കയ്യക്ഷരത്തിൽ എഴുതിയത്രെ.... ചിലർ എടക്കാട് സ്റ്റേഷനിൽ കസ്റ്റഡി മരണം എന്നു വരെ തട്ടിവിട്ടു.  പക്ഷെ പരിശോധനാ ഫലങ്ങളും രേഖകളും കളവ് പറയില്ലല്ലൊ. 24.02.2018. തിയ്യതി ആശുപത്രി രേഖയിൽ എല്ലാ പരിശോധനയും നോർമ്മലായ ആൾക്ക് എന്ത് പീഠനം ഏറ്റു എന്നാണ് പറയുന്നത്.അങ്ങനെയെങ്കിൽ പോസ്റ്റ മോർട്ടം സർട്ടിഫിക്കറ്റിൽ എല്ലാ ശരീര ഭാഗങ്ങളും നോർമ്മലാണെന്നും ലഹരി മരുന്നിൻറ്റെ ഉപയോഗമുണ്ടെന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ട് ഏതെങ്കിലും ചാനൽ കാണിച്ചൊ?????? അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് പോലീസിനെ പ്രതിക്കൂട്ടിലാക്കി സെൻസേഷൻ ന്യൂസ് സൃഷ്ടിക്കുംബോൾ ഫലത്തിൽ കഞ്ചാവ് ബിസിനസ് കാർക്ക് ഒത്താശ ചെയ്യുകയല്ലെ ചെയ്യുന്നത്. ഉനൈസിൻറ്റെ മരണത്തിന് കാരണമായ മയക്ക് മരുന്നിൻറ്റെ എടക്കാട് മേഖലയിലെ വിതരണക്കാരെ നിയമത്തിന് മുന്നിൽ എത്തിക്കേണ്ടതല്ലെ.അല്ലാതെ പോലീസിനെ നിർവ്വീര്യമാക്കി ഇനിയും ഉനൈസുമാരെ സൃഷ്ടിക്കണൊ??? നിങ്ങൾ ആലോചിക്കേണ്ടതുണ്ട്.
ഉനൈസ് പോലീസ് പീഠനമേറ്റ് രണ്ടരമാസം കഴിഞ്ഞ് മരിച്ചു എന്ന് പറയുന്ന മഹാൻമാരോട് രണ്ട് മാസം ഏത് ഡോക്ടറുടെ ചികിത്സയിലായിരുന്നു ഉനൈസ്???.ചികിത്സാ രേഖകൾ എവിടെ. ഒരു പനിക്കെങ്കിലും ഒന്ന് ആശുപത്രിയിൽ കാണിച്ച രേഖയൊന്ന് കാണിച്ചു തരാമോ. പണ്ടങ്ങാനോ പോലീസ് വിളിപ്പിച്ചയാൾ മരണപ്പെട്ടാൽ പോലീസ് പീഠനം കാരണമാകുമോ.
 ഉനൈസുമായി കേന്ദ്രികരിച്ച് നടന്ന ലഹരി ഉപയോഗം എത്ര യുവാക്കളെ വഴി തെറ്റിച്ചു??? കഞ്ചാവിൻറ്റെ കണ്ണി എന്ന് മരിച്ചതിൻറ്റെ പിറ്റെ ദിവസം വാർത്ത കൊടുത്ത പത്രങ്ങൾക്ക് പോലീസ് പീഠന കഥ പറയുംബോൾ സൽസ്വഭാവി ആയതിൻറ്റെ പിന്നിലുള്ള ചേതോവികാരം മനസ്സിലാക്കാവുന്നതാണ്. വാഹനത്തിന് കള്ള നംബർ പതിച്ച് പൂഴി കടത്തിയതിന് ഇയാൾക്കെതിരെ പോലീസ് കേസ്സുമുണ്ടായിരുന്നു. മക്കൾ നിരാലംബരായി എന്ന് ചേനലിൽ കരയുന്നവരോട് ആ മക്കളെ പോറ്റാൻ ചെലവിന് കിട്ടണം എന്നതിന് ഭാര്യ ഉനൈസിനെതിരെ കൊടുത്ത കേസ്സിൽ കോടതി വിധിയുണ്ടായിട്ടുണ്ട്. ഉനൈസിൻ‍റ്റെ ജീവിത കാലത്ത് തന്നെ നിരാലംബമായിരുന്ന കുടുംബത്തെ ഇനിയെങ്കിലും സഹായിച്ചേക്കണം.  പക്ഷെ അതിൽ ഒരു സെൻസേഷൻ സ്കോപ്പില്ലല്ലൊ...
കഞ്ചാവ് ലോബികളുടെ അച്ചാരം പറ്റി കഴിയുന്നവർ എന്ത് ഇല്ലാ കഥ പറഞ്ഞാലും യുവാക്കളെ വഴി തെറ്റിക്കുന്ന ലഹരി മാഫിയക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോവുക തന്നെ ചെയ്യും

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.