മാഹിയിലെ ഇരട്ട കൊലപാതകം:ജില്ലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന് വേണ്ടതെല്ലാം ചെയ്യുമെന്ന് നേതാക്കൾമാഹിയിൽ രാഷ്ട്രീയ ഇരട്ട രാഷ്ട്രീയക്കൊലപാതകമുണ്ടായ പശ്ചാത്തലത്തിൽ ജില്ലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന് വേണ്ടതെല്ലാം ചെയ്യുമെന്ന് കലക്ടർ മിർ മുഹമ്മദലി വിളിച്ചുചേർത്ത ഉഭയ കക്ഷി സമാധാന യോഗത്തിൽ സിപിഎം, ബിജെപി നേതാക്കൾ ഉറപ്പ് നൽകി. സംഭവിച്ചതു ദൗർഭാഗ്യകരമായിപ്പോയെന്നും നേതാക്കൾ പറഞ്ഞു.

പാർട്ടികൾ അണികൾക്കിടയിൽ സമാധാന സന്ദേശം പ്രചരിപ്പിക്കുമെന്നും താഴേത്തട്ടിൽപോലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും യോഗത്തിനുശേഷം സിപിഎം സംസ്ഥാന സമിതിയംഗം കെ.പി. സഹദേവൻ പറഞ്ഞു. ഇരു കൊലപാതകങ്ങളെയും ശക്തമായി അപലപിക്കുന്നുവെന്നും വീഴ്ചകൾ ഇരു പാർട്ടികളും പരിശോധിക്കുമെന്നു കലക്ടറെ അറിയിച്ചതായും ബിജെപി ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ് പറഞ്ഞു. അണികൾ യോഗതീരുമാനം അംഗീകരിക്കുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പൊലീസ് മേധാവി ജി. ശിവവിക്രമും യോഗത്തിൽ സംബന്ധിച്ചു. സിപിഎമ്മിനെ പ്രതിനിധീകരിച്ച് തലശ്ശേരി എംഎൽഎ എ.എൻ. ഷംസീറും ബിജെപിയെ പ്രതിനീധികരിച്ച് ആർഎസ്എസ് ജില്ലാ കാര്യവാഹ് കെ. പ്രമോദ്, സഹകാര്യവാഹ് കെ.വി. ജയരാജ് എന്നിവരും പങ്കെടുത്തു. കലക്ടറുടെ ക്യാംപ് ഓഫിസിലാണു യോഗം നടന്നത്. സമാധാന യോഗങ്ങൾ പ്രഹസനമാണെന്നാരോപിച്ച് ഒരു സംഘം പരിസ്ഥിതി–മനുഷ്യാവകാശ പ്രവർത്തകർ കലക്ടറേറ്റിൽ പ്രതിഷേധം സംഘടിപ്പിച്ചു.

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.