ജുമാ നമസ്കാരത്തിനിടെ കണ്ണൂര് ജില്ലയിലെ രണ്ടു പള്ളിയില് ലീഗ് അക്രമംകണ്ണൂര്: പരിശുദ്ധ റംസാന് മാസത്തിലെ വെള്ളിയാഴ്ച ജുമാ നമസ്കാരത്തിനിടെ കണ്ണൂര് ജില്ലയിലെ രണ്ടു പള്ളിയില് ലീഗ് അക്രമം. പെടയന, പൂവ്വം ജുമാ മസ്ജിദുകളിലാണ് ലീഗ് അക്രമം നടത്തിയത്. പള്ളിക്കകത്തെ പണപിരിവ് ചോദ്യം ചെയ്തവരെ ലീഗുകാര് ആക്രമിക്കുകയായിരുന്നു.
പള്ളികളില് വെള്ളിയാഴ്ച ജുമാ നമസ്കാരത്തിന് എത്തിയവരെയാണ് മുസ്ലിം ലീഗുകാര് സംഘം ചേര്ന്ന് ആക്രമിച്ചത്. കണ്ണൂര് ജില്ലയിലെ പെടയന, പൂവം ജുമാ മസ്ജിദുകളില് ആയിരുന്നു ലീഗ് അഴിഞ്ഞാട്ടം.
പള്ളിക്കകത്തെ പണപ്പിരിവ് ചോദ്യം ചെയ്തതാണ് ലീഗുകാര് പ്രകോപിപ്പിച്ചത്. ഇരുമ്ബ് വടിയും മറ്റ് മാരക ആയുധങ്ങളും ഉപയോഗിച്ചാണ് പെടയന പള്ളിയില് ലീഗുകാര് അക്രമം നടത്തിയത്.

ലീഗ് അക്രമത്തില് പരുക്കേറ്റ സിദ്ധീഖ്, അബ്ദുല് റഹിമാന് എന്നിവരെ പയ്യന്നൂര് സഹകരണ ആശുപത്രിയില് പ്രവേശിപ്പിച്ചു. പൂവം ജുമാ മസ്ജിദില് ലീഗുകാര് നടത്തിയ അക്രമത്തില് രണ്ട് പേര്ക്ക് പരിക്കേറ്റു. പി അബ്ദുല് കരിം ഹാജി,പി ബഷീര് എന്നിവര്ക്കാണ് പരിക്കേറ്റത്.
ലീഗുകാര് സംഘം ചേര്ന്നാണ് പള്ളിക്കകത്തു വച്ച് ഇരുവരെയും ക്രൂരമായി മര്ദിച്ചത്. പരിശുദ്ധ റംസാന് മാസത്തില് ലീഗുകാര് പള്ളിക്ക് അകത്ത് അക്രമം നടത്തിയതിനെതിരെ വ്യാപക പ്രതിഷേധമാണ് വിശ്വാസികള്ക്കിടയില് നിന്ന് തന്നെ ഉയരുന്നത്.


കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.