ഹരിതകേരളം–കനി മധുരം സംഘാടക സമിതി രൂപീകരിച്ചുപയ്യന്നൂർ :   എം. എൽ. എ. സി. കൃഷ്ണന്റെ നേതൃത്വത്തിൽ മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന ഹരിത കേരളം – കനി മധുരം വൃക്ഷ തൈ വിതരണ പദ്ധതിയുടെ മണ്ഡല തല ഉദ്ഘാടനത്തിന് കണ്ടോത്ത് സംഘാടക സമിതി രൂപീകരിച്ചു. മെയ് 28ന് കണ്ണൂർ എം.പി. പി.കെ.ശ്രീമതി ടീച്ചർ പദ്ധതി ഉദ്ഘാടനം ചെയ്യും. സി. കൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. സംഘാടക സമിതി രൂപീകരണ യോഗം സി. കൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു.  നഗരസഭ ചെയർമാൻ അഡ്വ: ശശി വട്ടക്കൊവ്വൽ അദ്ധ്യക്ഷത വഹിച്ചു. കെ.കെ.ഗംഗാധരൻ, പാവൂർ നാരായണൻ, സി .കരുണാകരൻ സംസാരിച്ചു. പി.വി. ലക്ഷ്മണൻ നായർ സ്വാഗതവും പി.നാരായണൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ സി. കരുണാകരൻ (ചെയർമാൻ), വി.പി.പ്രഭാകരൻ (കൺവീനർ).

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.