അഴീക്കോട് ആറാംകോട്ടം വിജ്ഞാനദായിനി വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ പൊതുവിദ്യാഭ്യാസസദസ്സ് സംഘടിപ്പിച്ചു

അഴീക്കോട് ആറാംകോട്ടം വിജ്ഞാനദായിനി വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ പൊതുവിദ്യാഭ്യാസസദസ്സ് സംഘടിപ്പിച്ചു.ചടങ്ങ് അഴീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.സുരേശൻ ഉദ്ഘാടനം ചെയ്തു.പൊതു വിദ്യാലയങ്ങളിൽ നിന്ന് ഈ വർഷം എസ് എസ് എൽ സി, +2 വിഭാഗങ്ങളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങൾ ഭക്തി സംവർദ്ധിനിയോഗം പ്രസിഡണ്ട് കെ.പി.ബാലകൃഷ്ണൻ വിതരണം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡണ്ട് എ.ഐരീഷ് അധ്യക്ഷത വഹിച്ചു.ടി.പത്മനാഭൻ, എം.കെ.വിനോദ് എന്നിവർ സംസാരിച്ചു. ഗ്രന്ഥശാലാ സെക്രട്ടറി കെ. മനോഹരൻ സ്വാഗതവും, വൈസ് പ്രസിഡണ്ട് കെ.ജനാർദ്ദനൻ നന്ദിയും പറഞ്ഞു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.