വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

എടക്കാട്: ഇന്നലെ കണ്ണൂരിൽ  ടൂവീലറിൽ ബസ്സിടിച്ച് ഗുരുതരാവസ്ഥയിലായിരുന്ന  കടമ്പൂർ ചാത്തോത്ത് പള്ളിക്ക് സമീപം കുണ്ടത്തിൽ  ഷെഫീഖ് (22) വൈകീട്ട് 4 മണിയോടെ കോഴിക്കോട് മിംസ് ആശുപത്രിയിൽ നിര്യാതനായി. ബീ ടെക്ക് വിദ്യാർത്ഥിയാണ്.കൂടാതെ കണ്ണൂർ കെ.എഫ്.സി യിൽ പാർട്ട് ടൈം ജീവനക്കാരനായ ഷെഫീഖിന്  ജോലിക്കിടയിലായിരുന്നു അപകടം സംഭവിച്ചത്. ആദ്യം എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷെഫീഖിനെ രാത്രിയോടെ കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. എടക്കാട്ടെ ഡെൽകോ ജീവനക്കാരൻ കരീമിന്റെയും ഖൈറു വിന്റെയും മകനാണ്. 3 സഹോദരങ്ങളുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം നാളെ ഉച്ചക്ക് ശേഷം മയ്യിത്ത് നാട്ടിലെത്തിക്കും.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.