പാപ്പിനിശ്ശേരി വെസ്റ്റ് ബോട്ട് ജട്ടിക്ക് സമീപത്തെ വി വി ശ്രീമതിക്ക് വീല്‍ചെയര്‍ നല്‍കിപാപ്പിനിശ്ശേരി: ഐആര്‍ പി സി പാപ്പിനിശ്ശേരി വെസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാപ്പിനിശ്ശേരി വെസ്റ്റ് ബോട്ട് ജട്ടിക്ക് സമീപത്തെ വി വി ശ്രീമതിക്ക് വീല്‍ചെയര്‍ നല്‍കി.സി പി എം പാപ്പിനിശ്ശേരി ഏരിയാ കമ്മിറ്റി അംഗം എ സുനില്‍ കുമാര്‍ ശ്രീമതിയുടെ വീട്ടില്‍ വച്ച് വീല്‍ചെയര്‍ കൈമാറി. സി പി എം ലോക്കല്‍ സെക്രട്ടറി വി വി പവിത്രന്‍, ലോക്കല്‍ കമ്മിറ്റിയംഗങ്ങളായ കെ വി രമേശന്‍, സി മോഹനന്‍, പണ്ണേരി സുജിത്ത്, പാറയില്‍ മോഹനന്‍, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ പി ലീല , കാനായി സതീശന്‍, ഡി വൈ എഫ് ഐ പാപ്പിനിശ്ശേരി വെസ്റ്റ് മേഖലാ ഉപാദ്ധ്യക്ഷന്‍ കെ പി ഇര്‍ഷാദ് തുടങ്ങിയവര്‍ സംബന്ധിച്ചു

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.