പുഴയിൽ മാലിന്യം തള്ളാനെത്തിയവരെ നാട്ടുകാര് പിടികൂടിപയ്യന്നൂര്: പുഴയില് മാലിന്യം തള്ളാനെത്തിയവരെ നാട്ടുകാര് പിടികൂടി പോലീസിലേല്പ്പിച്ചു. മാലിന്യ വാഹനം കസ്റ്റഡിയിലെടുത്ത പോലീസ് ഡ്രൈവര് ആന്ധ്രപ്രദേശ് കുര്ണൂല് മിട്ടകണ്ടം സ്വദേശി വെങ്കിടസുബ്ബണ്ണ(24)യെ അറസ്റ്റ് ചെയ്തു.
ഇന്നലെ രാവിലെ ഒമ്പതരയോടെ പുന്നക്കടവിലാണ് സംഭവം.പുന്നക്കടവ് പുഴയില് പതിവായി മാലിന്യം തള്ളുന്നത് ശ്രദ്ധയില്പെട്ട നാട്ടുകാര് നിതാന്ത ജാഗ്രതയോടെ കാത്തിരിക്കുന്നതിനിടയിലാണ് മാലിന്യ കയറ്റിയ പിക്കപ്പ് വാന് പാലത്തിന് സമീപമെത്തിയത് ശ്രദ്ധയില് പെട്ടത്. വിവരമറിഞ്ഞെത്തിയ രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് എം.വി.ഗോവിന്ദന്റെ നേതൃത്വത്തില് വാഹനം തടഞ്ഞ നാട്ടുകാര് പോലീസില് വിവരമറിയിക്കുകയായിരുന്നു.
ഇതേ തുടര്ന്ന് സ്ഥലത്തെത്തിയ പയ്യന്നൂര് പോലീസ് ടി. എസ് 07 യു. ബി 9080 മാലിന്യം കയറ്റിവന്ന പിക്കപ്പ് വാനും ഡ്രൈവറേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പുന്നക്കടവ് പുഴയില് ഇരുളിന്റെ മറവില് അറവ്മാലിന്യവും കോഴിമാലിന്യവും തള്ളുന്നതിനാല് പുഴ മലിനവും ദുര്ഗന്ധപൂരിതവുമാണ്. നഗരസഭയും പഞ്ചായത്തും ഇരുകരകളിലും ‘മാലിന്യം നിക്ഷേപിക്കരുത്’ എന്ന ബോര്ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് വകവെക്കാതെയാണ് പുഴയില് മാലിന്യം തള്ളുന്നത്.

കണ്ണൂർജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.