പയ്യന്നൂരിൽ അക്രമം പടരുന്നു: സി.പി.എം പ്രവർത്തകനെ അക്രമിച്ചതിന്ന് പിന്നാലെ ബി.ജെ.പി പ്രവർത്തകനെ ആക്രമിച്ചു

പയ്യന്നൂർ: സി.പി.എം പ്രവർത്തകനെ പട്ടാപകൽ വെട്ടി കൊല്ലാൻ ശ്രമിച്ചതിനു പിന്നാലെ പയ്യന്നൂരിൽ അക്രമം പടരുന്നു.ബി.ജെ.പി പ്രവർത്തകനെ ആക്രമിച്ചു, ബിജെപി ഓഫീസിനു നേരെ സ്റ്റീൽ ബോംബ് എറിഞ്ഞു.രാവിലെ 10.30 ഓടെ ബിജെപി പ്രവർത്തകനായ താലൂക്ക് ആശുപത്രിക്ക് സമീപത്തെ രജിത്ത് (33)നെ ഒരു സംഘം പയ്യന്നൂർ പഴയ ബസ് സ്റ്റാന്റിന് സമീപം വച്ച് അക്രമിച്ച് പരിക്കേൽപ്പിച്ചു.ഇയാളെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .തുടർന്ന 11.15 ഓടെ ഒരു സംഘം പയ്യന്നൂരിലെ ബിജെപി മണ്ഡലം ഓഫീസായ കൊക്കാനാശ്ശേരിയിലെ മാരാർജി മന്ദിരത്തിന് നേരെ സ്റ്റീൽ ബോംബ് എറിയുകയായിരുന്നു. ഇന്ന് രാവിലെ 9.45നാണ് മുൻRടട പ്രവർത്തകനും ഇപ്പോൾ സിപിഎം പ്രവർത്തകനുമായ കുന്നരുബാങ്കിന് സമീപത്തെ ഷിനുവിനെ ഇന്നോവ കാറിൽ എത്തിയ ഒരു സംഘം ബൈക്ക് തടഞ്ഞ് വടിവാൾകൊണ്ട് വെട്ടാൻ ശ്രമിച്ചത് ഇതിന്റെ തുടർച്ചയായാണ് അക്രമം അരങ്ങേറിയത് .മണിക്കൂറുകൾക്കുള്ളിൽ ഉണ്ടായവ്യത്യസ്ത അക്രമം പയ്യന്നൂർ നഗരത്തെ ഭീതിയിലാക്കി ജനങ്ങൾ ആശങ്കയിലാണ് ടൗണിൽ നിന്നും ജനങ്ങൾ ഒഴിഞ്ഞ് പോകാൻ തുടങ്ങിയിട്ടുണ്ട്. സജീവമായ സ്ക്കൂൾ വിപണിയയെ ബാധിക്കുമെന്ന ആശങ്കയിലാണ് വ്യാപാരികൾ. വിവരമറിഞ്ഞ് ജില്ലാ പോലിസ് മേധാവി ശിവവിക്രം പയ്യന്നൂരിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തി നഗരത്തിൽ പോലിസ് പെട്രൊളിങ്ങ് ശക്തമാക്കി.


കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.