ഡയാലിസിസ് രോഗികൾക്ക് സഹായഹസ്തവുമായി വനിതാ ലീഗ് സി.എച്ച് സെന്റർശ്രീകണ്ഠാപുരം: ഡയാലിസിസ് രോഗികൾക്ക് സഹായഹസ്തവുമായി ഇരിക്കൂർ മണ്ഡലം വനിതാ ലീഗ്. ആതുരസേവന രംഗത്ത് നിർദ്ധനരുടെ ആശാ കേന്ദ്രമായ പരിയാരം ഏമ്പേറ്റിലെ തളിപ്പറമ്പ് CH സെന്ററിലാണ് കാരുണ്യഹസ്തവുമായി വനിതാ ലീഗ് പ്രവർത്തകർ എത്തിയത്. പരിശുദ്ധ റമദാനിൽ വനിതാ ലീഗ് ഭാരവാഹികൾ സ്വരൂപിച്ച തുക തളിപ്പറമ്പ് CH സെൻറർ പ്രസിഡന്റ് അഡ്വ.എസ്.മുഹമ്മദിന് വനിതാ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി. സാജിദ ടീച്ചർ കൈമാറി. മണ്ഡലം വനിതാ ലീഗ് പ്രസിഡന്റ് ടി.പി.ഫാത്തിമ അധ്യക്ഷത വഹിച്ചു.C H സെന്റർ ജനറൽ സെക്രട്ടറി അഡ്വ: അബ്ദുൽ കരീംചേലേരി, ഇബ്രാഹിം കുട്ടി തിരുവട്ടൂർ, കെ.ടി. സഹദുല്ല, പി.ടി.എ.കോയ മാസ്റ്റർ, എ.പി. ബദറുദ്ദീൻ, പി.സിദ്ദീഖ്, യു.പി.അബ്ദുറഹ്മാൻ, ഇഖ്ബാൽ കോയിപ്ര, സി..മുഹമ്മദ് സിറാജ്, വി.പി.നസീമ, കെ.പി. റംലത്ത്, പി.പി.ഷാഹിദ, പി.സി.ആയിഷ ടീച്ചർ, സുഹറ ഹസ്സൻ, കെ.സഫൂറ, യു.പി.ഫാത്തിമ, സി.ഉനൈസത്ത്, കെ.പി.സീനത്ത്, പി.ഫൗസിയ, സഫിയ സീരകത്ത് പ്രസംഗിച്ചു.

കണ്ണൂർജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.