വടകര കൈനാട്ടിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് കണ്ണൂർ സ്വദേശികളായ മൂന്നു പേർ മരിച്ചു

 വടകര ദേശീയപാത കൈനാട്ടിയിൽ കാറും കണ്ടൈനർ ലോറിയും കൂട്ടിയിടിച്ച് മൂന്നു മരണം
20 നും 25നും ഇടയിൽ പ്രായമുള്ളവരാണ് മരണപ്പെട്ടത്
രണ്ടു പേർ സംഭവസ്ഥലത്തുവെച്ചും ഒരാള്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. രണ്ടു പേരുടെ നില ഗുരുതരമാണ്.കുറിച്ചിയിൽ ഇസ്മയിലിന്റെ മകൻ അനസ് (19)
റൂഫിയ മൻസിലിൽ നൗഷാദിന്റെ മകൻ നിഹാൽ (18)
പറയങ്ങാട് ഹാരിസിന്റെ മകൻ സഹീർ (18)എന്നിവരാണ് മരണപ്പെട്ടത്

കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന അഞ്ചുപേര്‍ സഞ്ചരിച്ച മാരുതി സ്വിഫ്റ്റ് (KL.58.V.3968)കാറാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ കാര്‍ പൂര്‍ണമായും തകര്‍ന്നു. കണ്ടെയ്‌നര്‍ ലോറിയില്‍ നിന്നും ഡീസല്‍ റോഡില്‍ ഒഴുകിയ നിലയിലാണ്.
 പരിക്കേറ്റവരെ ആദ്യം വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
പരിക്കേറ്റ രണ്ടു പേർ ഇപ്പോഴും മെഡിക്കൽ കോളേജിലുണ്ട്. ഇതിലൊരാളുടെ നില ​ഗുരുതരമാണ്.

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.