തച്ചങ്കരിക്കെതിരെ ഭരണകക്ഷിയൂണിയന്‍ നേതാവിന്റെ പ്രസംഗം വിവാദമാകുന്നു

കണ്ണൂര്‍: ട്രാന്‍സ്‌പോര്‍ട്ട് എംഡിയുടെ ഉത്തരവ് കാറ്റില്‍ പറത്തി  ഭരണകക്ഷിയൂണിയന്‍ നേതാവ് കെ എസ് ആര്‍ ടി സി എം ഡി ക്കെതിരെ നടത്തിയ പ്രസംഗം വിവാദമാകുന്നു. സര്‍വീസില്‍ നിന്നും വിരമിക്കുന്നവര്‍ക്ക് കഴിഞ്ഞ ദിവസം നല്‍കിയ യാത്രയപ്പിലാണ് സി ഐ ടി യു ജനറല്‍ സെക്രട്ടറി സി കെ ഹരികൃഷ്ണന്‍, ടോമിന്‍ തച്ചങ്കരിയെ പേരെടുത്ത് വെല്ലുവിളിച്ച് പ്രസംഗിച്ചത്. കെ സ്ആര്‍ടിസി ഡിപ്പോ ബസ്ടര്‍മിനല്‍ ഓഫീസ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പ്രകടനങ്ങളോ പൊതുയോഗങ്ങളോ പോലുള്ള പരിപാടികള്‍ നടത്തരുതെന്ന എം ഡി ടോമിന്‍ തച്ചങ്കരിയുടെ ഉത്തരവ് ലംഘിച്ചാണ് കണ്ണൂര്‍ കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ പരിപാടി സംഘടിപ്പിച്ചത്. കുത്തഴിഞ്ഞിരിക്കുന്ന ട്രാന്‍സ്‌പ്പോര്‍ട്ട് വകുപ്പിനെ സംരക്ഷിക്കാനും സേവന സന്നദ്ധമായി സജീവമാക്കാനുമുള്ള തലപ്പത്തിരിക്കുന്ന  എംഡിയടെ കര്‍ശ്ശനമായ നിര്‍ദ്ദേശങ്ങള്‍ സ്വാഗതം ചെയ്യുന്ന തൊഴിലാളികളും ജനങ്ങളും മുന്നോട്ട് വരുമ്പോഴാണ് ഒരു വിഭാഗം യൂണിയന്റെ പ്രതിഷേധം വിവാദമാകുന്നത്

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.