പൈസക്കരി ദേവമാതാ ഹൈസ്കൂൾ ചിത്രകലാധ്യാപകനും പ്രശസ്ത ചിത്രകാരനുമായ തോമസ് കാളിയാനി വിരമിക്കുന്നു.പയ്യാവൂർ: പൈസക്കരി ദേവമാതാ ഹൈസ്കൂൾ ചിത്രകലാധ്യാപകനും പ്രശസ്ത ചിത്രകാരനുമായ തോമസ് കാളിയാനി 34 വർഷത്തെ സേവനത്തിനു ശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്നു. ചിത്രകലാരംഗത്ത് നൂറു കണക്കിന് ശിഷ്യ സമ്പത്തുള്ള ഇദ്ദേഹം ഒട്ടനവധി കാര്യങ്ങൾ ചിത്രകലാരംഗത്ത് ചെയ്തിട്ടുണ്ട് ക്ലാസ് സമയത്തിനു ശേഷം ചിത്രകലയിൽ താത്പര്യമുള്ള കുട്ടികൾക്ക് പ്രത്യേകം ക്ലാസ് എടുത്തിരുന്നു. കുട്ടികൾ വരച്ച ചിത്രങ്ങൾ ഉൾപ്പെടുത്തി മലയോരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കീഴിൽ പരിശീലനം നേടിയ വിദ്യാർത്ഥികൾ ചിത്രകലയിൽ സംസ്ഥാനതലം വരെ പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്. ചിത്രകലയിൽ പുതിയ ശൈലിക്ക് ഇദ്ദേഹം രൂപം നൽകി. വിരൽതുമ്പിൽ ഛായാചിത്രങ്ങൾ വരക്കുന്ന ഏക ചിത്രകാരനാണിദ്ദേഹം.വിവിധ മീഡിയത്തിൽ വരച്ച നൂറു കണക്കിനുള്ള ചിത്രങ്ങളുടെ പ്രദർശനം വിവിധ സ്ഥലങ്ങളിൽ നടത്തിയിട്ടുണ്ട്. യോഗാധ്യാപകനായ ഇദ്ദേഹം നിരവധി കുട്ടികൾക്കും, അധ്യാപകർക്കും യോഗാ പരിശീലനം നൽകിയിട്ടുണ്ട്.ചിത്രകല, യോഗാസനം, ലഹരി വിരുദ്ധ ബോധവൽക്കരണം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി ക്ലബുകൾ, സ്ക്കൂളുകൾ, പൊതു സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ നടത്തിയിട്ടുണ്ട്. പാലിയേറ്റീവ് കെയർ യൂണിറ്റിലും ഇപ്പോൾ വൈഎംസിഎയിലും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ്. ചിത്രകലയിലും പൊതുരംഗത്തുമുള്ള പ്രവർത്തനങ്ങളെ വിലയിരുത്തി തലശേരി അതിരൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി ഏർപ്പെടുത്തിയ ഈ വർഷത്തെ മികച്ച അധ്യാപകനുള്ള ടോക്കൺ ഓഫ് അപ്രീ സിയേഷൻ അവാർഡ് നൽകി ആദരിച്ചു. തുടർന്നും ഇദ്ദേഹം ചിത്രകല അഭ്യസിക്കാൻ താല്പര്യമുള്ളവർക്കായി ചിത്രകലാ വിദ്യാലയം തുടങ്ങാനുള്ള ഒരുക്കത്തിലാണ്. ഫോൺ: 9495743239

കണ്ണൂർജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.