നീന്തല്‍ പരിശീലിച്ച കുട്ടികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് ഗ്രേസ് മാര്‍ക്ക്കണ്ണൂര്‍: നീന്തല്‍ അറിയാവുന്ന കുട്ടികള്‍ക്ക് ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് ഗ്രേസ് മാര്‍ക്ക് ലഭിക്കുന്നതിനായി നീന്തല്‍ അറിയാമെന്ന സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കാമെന്ന് സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ അറിയിച്ചു. സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി കുട്ടികള്‍ ഇന്ന്(മെയ് 11) മുതല്‍ 19 വരെയുള്ള ദിവസങ്ങളില്‍ രാവിലെ 7 മണി മുതല്‍ കക്കാട് നീന്തല്‍ക്കുളത്തില്‍ എത്തിച്ചേരേണ്ടതാണ്. നീന്തല്‍ വസ്ത്രം, ചിത്രം പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, രജിസ്‌ട്രേഷന്‍ ഫീസായി 100 രൂപ, എന്നിവ സഹിതമാണ് കുട്ടികള്‍ എത്തേണ്ടത്. കുറഞ്ഞത് 25 മീറ്റര്‍ എങ്കിലും നീന്തിയാല്‍ മാത്രമേ സര്‍ട്ടിഫിക്കറ്റ് നല്‍കുകയുള്ളൂവെന്നും സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്
 9497427101, 9497145438

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.