ശ്രീ.ശ്രീ രവിശങ്കറുടെ അറുപത്തിരണ്ടാം ജന്മദിനാഘോഷം ജില്ലാതല സംഗമവും ശോഭായാത്രയും പയ്യന്നൂരില്‍കണ്ണൂര്‍: ശ്രീ ശ്രീ രവിശങ്കറുടെ അറുപത്തിരണ്ടാം ജന്മദിനാഘോ
ഷം 13 ന്  വൈകുന്നേരം പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ നടക്കും. ജില്ലയിലെ മുഴുവന്‍ ആര്‍ട് ഓഫ് ലിവിങ് കേന്ദ്രങ്ങളും സംയുക്തമായി നടത്തുന്ന  ആഘോഷപരിപാടി മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഡ്വ .ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്യും. ആഘോഷ പരിപാടിയുടെ ഭാഗമായി അന്നദാനം തുടങ്ങിയ വിവിധ സേവാപദ്ധതികള്‍ നടത്തും . കലാ കായിക ആത്മീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന പൊതുസമ്മേളനത്തില്‍ ഡി വൈ എസ്  പി  വേണുഗോപാല്‍ കെ.വിയെ വിശിഷ്ട സേവനത്തിനായി ആര്‍ട് ഓഫ് ലിവിങ്  ഓര്‍ഗനൈസേഷന്‍ ആദരിക്കും . കലാമണ്ഡലം അന്നൂര്‍ നൃത്തസന്ധ്യക്ക്  നേതൃത്വം നല്‍കും ,വൈകുന്നേരം  പയ്യന്നൂര്‍  ബസ്സ്റ്റാന്റിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്ര ഉണ്ടായിരിക്കും

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.