മന്ത്രിസഭാ വാര്‍ഷികാഘോഷം ജനകീയ ഉത്സവമാക്കും: മന്ത്രി കെ.കെ ശൈലജകണ്ണൂര്‍: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ കണ്ണൂരില്‍ നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനം ജനകീയ ഉല്‍സവമായി മാറുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അഭിപ്രായപ്പെട്ടു.  മെയ് 18ന് കലക്ടറേറ്റ് മൈതാനിയില്‍ നടക്കുന്ന ഉദ്ഘാടനസമ്മേളനത്തിന്റെയും 16 മുതല്‍ 23 വരെ നടക്കുന്ന മെഗാ എക്‌സിബിഷന്റെയും ഒരുക്കങ്ങള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ല കണ്ട ഏറ്റവും വലിയ സര്‍ക്കാര്‍ പരിപാടിയായി ഇത് മാറണം. അതിനായി ജനകീയ പ്രസ്ഥാനങ്ങള്‍, തദ്ദേശ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, കുടുംബശ്രീ, ലൈബ്രറി-സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ തുടങ്ങിയവ സര്‍വാത്മനാ മുന്നോട്ടുവരണമെന്നും മന്ത്രി പറഞ്ഞു. മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്നതോടൊപ്പം സര്‍ക്കാരിന്റെ വിവിധ ക്ഷേമപദ്ധതികള്‍ കൂടുതല്‍ ജനങ്ങളിലെത്തിക്കുകയും വിവിധ സേവനങ്ങള്‍ അവര്‍ക്ക് ലഭ്യമാക്കുകയും ചെയ്യുംവിധമാണ് എട്ടുദിവസം നീണ്ടു നില്‍ക്കുന്ന മെഗാ എക്‌സിബിഷന്‍ ഒരുക്കിയിരിക്കുന്നത്. ഇതിന്റെ പ്രയോജനം കൂടുതല്‍ ആളുകളിലെത്തിക്കാന്‍ പഞ്ചായത്ത് തലത്തില്‍ തദ്ദേശ-സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നല്ല പ്രചാരണം നല്‍കണമെന്നും മന്ത്രി അറിയിച്ചു

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.