ഫ്രറ്റേണിറ്റി മൂവ്മെന്റ് അനുമോദന സദസ്സ് സംഘടിപ്പിച്ചുവാരം : എസ് സി /എസ് ടി കോളനി കേന്ദ്രീകൃത വിദ്യാഭ്യാസ ശാക്തീകരണ ക്യാമ്പയിനിന്റെ ഭാഗമായി ഫ്രറ്റേണിറ്റി മൂവ്മെന്റ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  എളയാവൂർ കോളനിയിലെ  എസ്.എസ്.എൽസി പരീക്ഷയിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ  വിദ്യാർഥികൾക്കായി അനുമോദന സദസ്സ് സംഘടിപ്പിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്റ് കണ്ണൂർ ജില്ലാ സെക്രട്ടറി മുഹ്സിൻ ഇരിക്കൂർ  ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ഫർസീന ഫൈസൽ, മശ്ഹൂദ് കെ.പി, അൻസാർ ഉളിയിൽ എന്നിവർ സംസാരിച്ചു. കോളനി നിവാസികളായ പ്രമോദ്, അജിത്ത്,  ആതിര എന്നിവർ നേതൃത്വം നല്കി

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.