കുന്നരു മൂകാംബിക ക്ഷേത്രത്തില് പുനപ്രതിഷ്ഠ ചടങ്ങുകള് സമാപിച്ചുപയ്യന്നൂര്:ഉത്തരമലബാറിലെ പ്രധാന ദേവീക്ഷേത്രമായ കുന്നരു മൂകാംബിക ക്ഷേത്രത്തിലെ പുനപ്രതിഷ്ഠാ ചടങ്ങുകള് സമാപിച്ചു. പുനപ്രതിഷ്ഠാ ചടങ്ങുകള്ക്ക് ശേഷം നൂറ് കണക്കിന് വിശ്വാസികള്ക്ക് ദര്ശന സായൂജ്യമേകി ക്ഷേത്ര തുറന്നു.
കുന്നരു അണീക്കര പൂമാല ഭഗവതി ക്ഷേത്രത്തില്നിന്നും ആരംഭിച്ച കലവറ നിറയ്ക്കല് ഘോഷയാത്രയോടെയാണ് പുനപ്രതിഷ്ഠാ ചടങ്ങുകള് ആരംഭിച്ചത്.വിവിധ കലാ സാംസ്കാരിക പരിപാടികള്ക്കൊപ്പം തിരുമുറ്റം പന്തല് സമര്പ്പണവും നടന്നു.ക്ഷേത്രം തന്ത്രി വടക്കേ അംബ്ലി ഇല്ലത്ത് ശങ്കരന് നമ്പൂതിരിയുടെ കാര്മ്മികത്വത്തിലായിരുന്നു ചടങ്ങുകള് നടത്തിയത്. മലബാറിലെ മൂകാംബിക എന്ന പേരിലറിയപ്പെടുന്ന ഈ പുരാതന ക്ഷേത്രത്തിലെ പുനപ്രതിഷ്ഠാ ചടങ്ങുകള്ക്കായി നാടിന്റെ വിവിധ ഭാഗങ്ങളില്നിന്നും നിരവധി ഭക്തജനങ്ങളാണ് ഒഴുകിയെത്തിയത്.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.