അതിജീവന സമരങ്ങളെ ഭരണകൂടം വികസനവിരുദ്ധതയാക്കി ചിത്രീകരിക്കുന്നു: പ്രദീപ് നെന്മാറ

പുതിയ തെരു: സംസ്ഥാനത്തുടനീളം വികസന പദ്ധതികളുടെ ഇരകളുടെ നേതൃത്വത്തില്‍ നടന്നു കൊണ്ടിരിക്കുന്ന അതിജീവന സമരങ്ങളെ സംസ്ഥാന ഗവണ്‍മെന്റും സി പി എം അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും വികസന വിരുദ്ധതയാക്കി ചിത്രീകരിക്കുകയാണെന്നു ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രദീപ് നെന്മാറ പറഞ്ഞു.  തുരുത്തിയിലും കോട്ടക്കുന്നിലും നടക്കുന്ന ദേശീയപാതാ കുടിയിറക്കു വിരുദ്ധ സമരപ്പന്തലുകള്‍ സന്ദര്‍ശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.  രാഷ്ട്രീയ സ്വാധീനങ്ങളുപയോഗിച്ചു പക്ഷപാതപരമായി ദേശീയപാതാ അലൈന്മെന്റുകളില്‍ വ്യാപകമായ അശാസ്ത്രീയ വളവുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സമരം ചെയ്യുന്ന സാധാരണക്കാരുടെ ന്യായമായ പരാതികള്‍ക്ക് ചെവി കൊടുക്കാതെ കമ്പനികള്‍ക്കും ഇഷ്ടക്കാര്‍ക്കും വേണ്ടി സര്‍ക്കാര്‍ ഒത്താശ ചെയ്ത് കൊടുക്കുകയാണ്. നീതിക്കും നിലനില്‍പ്പിനും വേണ്ടിയുള്ള എല്ലാ സമരങ്ങളോടും ഫ്രറ്റേണിറ്റി ഐക്യദാര്‍ഢ്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.  സംസ്ഥാന വൈസ് പ്രസിഡന്റുമാരായ നസ്രീന ഇല്യാസ്, ഷംസീര്‍ ഇബ്രാഹിം, ജില്ലാ ജനറല്‍ സെക്രട്ടറി ഫൈസല്‍ മാടായി, ജില്ലാ സെക്രട്ടറിയറ്റംഗം അന്‍സാര്‍ ഉളിയില്‍ തുടങ്ങിയവര്‍ സംസാരിച്ചു

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.