കാഞ്ഞിരക്കൊല്ലിയിലെ പന്നി ഫാം ജീവനക്കാരായ ചെറുപ്പക്കാർ ഭീഷണിയിൽ


കാഞ്ഞിരക്കൊല്ലി: മൂന്ന് മാസങ്ങൾക്ക് മുൻപ് ആണ് ജോബിൽ, അനീഷ്, വിനീത് എന്നിവർ പന്നി വളർത്ത് കേന്ദ്രം ആരംഭിക്കുന്നത്. പ്രാരംഭ ഘട്ടത്തിൽ ഒൻപതോളം പന്നി കുഞ്ഞുങ്ങളുമായി ആണ് ഇവർ കൃഷി തുടങ്ങിയത്. എങ്കിൽ സമീപ പ്രദേശങ്ങളിലെ കുടിവെള്ള കിണറുകളിലേക്ക് പന്നിയുടെ മാലിന്യങ്ങൾ എത്തുന്നതായും വെള്ളം വൃത്തികേട് ആകുന്നതായും അതിനാൽ ഫാം പൂട്ടുന്നതാണ് പ്രതിവിധി എന്ന നിലപാട് എടുത്തിരിക്കുകയാണ് ചിലർ. പക്ഷെ കഥയിലെ വൈരുദ്ധ്യം കാണേണ്ടതാണ്. ഫാം ഇരിക്കുന്ന സ്ഥലപരിധിയിൽ ഒരിടത്തും പന്നി ഫാം ദൂഷ്യം ചെയ്യുന്ന സ്ഥിതിയില്ല മാത്രമല്ല പന്നി ഫാമിൽ നിന്നും 3 കിലോമീറ്റർ അകലെ താമസിക്കുന്ന വ്യക്തി ആണ് പരാതിക്കാരൻ.

പന്നി ഫാം നടത്തിപ്പുകാരായ ജോബിൽ , അനീഷ്, വിനീത് എന്നിവർ പറയുന്നത് ഇപ്രകാരമാണ്: ഫാമിന് വേണ്ടി ഒരു വ്യക്തിയിൽ നിന്നും ലീസിനു എടുത്ത സ്ഥലം ആണിത്. ആ വ്യക്തിയോട് ഉള്ള വ്യക്തി വൈരാഗ്യം ആണ് പരാതിയുടെ അടിസ്ഥാനം. പന്നി ഫാം പൂട്ടുന്നതിനായി ശ്രമിക്കുന്നത് ഈ കാരണത്തലാണ് ഇത് വഴി കടക്കെണിയിൽ ആകുന്നത് ഫാം ആരംഭിച്ച ചെറുപ്പക്കാർ ആണ്. ലക്ഷങ്ങൾ ബാങ്കിൽ നിന്നും നാട്ടുകാരിൽ നിന്നും കടം വാങ്ങിച്ച് തുടങ്ങിയ സ്ഥാപനം ആണിത്. ബാക്കി പ്രവർത്തികളും ആയി മുന്നോട്ട് പോകാൻ ഇവർ ഭയക്കുന്നത് ഇത് പൂട്ടിക്കുമോ എന്നുള്ള ഭയത്താലാണ്. 60,000 രൂപ മുതൽ മുടക്കി ഇവിടേക്ക് റോഡ് ഉണ്ടാക്കിയത് ഇവർ തന്നെ ആണ്. ഫാമിൻെറ ആവിശ്യത്തിനായി നിർമ്മിച്ച കിണറിൽ നിന്നാണ് പ്രദേശത്തെ നൂറോളം കുടുംബങ്ങൾക്ക് സൗജന്യമായി കുടിവെള്ളം നൽകുന്നത് പഞ്ചായത്ത് ഒരു കരുണയും കാണിക്കാത്ത ഈ ജനങ്ങളെ പെരുവഴിയിൽ ആക്കുക കൂടിയാണ് ഫാം നിർത്തിയാൽ സംഭവിക്കുക. ജീവിത മാർഗ്ഗത്തിനായി സ്വയം തൊഴിൽ കണ്ടെത്തിയ ഒരു കൂട്ടം ചെറുപ്പക്കാരെ ചില വ്യക്തി വൈരാഗ്യങ്ങളുടെ പേരിൽ ആത്മഹത്യയിലേക്ക് തിരിയാതിരിക്കാൻ അധികാരികൾ ഇനി എങ്കിലും തിരിഞ്ഞു നോക്കേണ്ടതാണെന്നും അവർ പറഞ്ഞു

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.