ജില്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച് നടത്തി



ക​ണ്ണൂ​ർ: ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ണ്ണൂ​ർ ക​ള​ക്ട​റേ​റ്റി​ലേ​ക്ക്മാ​ർ​ച്ചും ധ​ർ​ണ​യും നടത്തി. യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് ശു​ഹൈ​ബി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ ഉ​ന്ന​ത​രാ​യ സി​പി​എം നേ​താ​ക്ക​ളെ ര​ക്ഷി​ക്കു​ന്ന​തി​നു വേ​ണ്ടി വ​ധ​ഗൂ​ഢാ​ലോ​ച​ന അ​ന്വേ​ഷി​ക്കാ​ത്ത​തും ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ങ്കെ​ടു​ത്ത നേ​താ​ക്ക​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യാ​ത്ത ന​ട​പ​ടി​ക്കെ​തി​രേ​യും ഗൂ​ഢാ​ലോ​ച​ന ഭാ​ഗം ഒ​ഴി​വാ​ക്കി കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചു​മാ​ണ് മാ​ർ​ച്ച്.
പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ മ​ർ​ദ​ന​മേ​റ്റ് മ​ര​ണ​പ്പെ​ട്ട ഉ​നൈ​സി​ന്‍റെ കു​ടും​ബ​ത്തി​ന് നീ​തി ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും പോ​ലീ​സി​നെ രാ​ഷ്ട്രീ​യ വ​ത്ക​ര​ണം ന​ട​ത്തു​ന്ന പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ തെ​റ്റാ​യ ന​യ​ങ്ങ​ൾ​ക്കെ​തി​രേ​യും പ​യ്യ​ന്നൂ​രി​ൽ ഏ​ഴു വ​യ​സു​ള്ള പി​ഞ്ചു ബാ​ലി​ക​യെ പീ​ഢി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ ര​ക്ഷ​പ്പെ​ടു​ത്താ​നും കേ​സ് ദു​ർ​ബ​ല​പ്പെ​ടു​ത്താ​നും ശ്ര​മി​ച്ച പോ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രേ​യും ത​ല​ശേ​രി​യി​ലെ ഫ​സ​ൽ വ​ധ​ക്കേ​സി​ൽ അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗം ന​ട​ത്തി ഇ​ട​പെ​ട്ട അ​ന്ന​ത്തെ ആ​ഭ്യ​ന്ത​ര​മ​ന്ത്രി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നെ പ്ര​തി​ചേ​ർ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടും നി​ത്യേ​ാപ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ​യും പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും രൂ​ക്ഷ​മാ​യ വി​ല​ക്ക​യ​റ്റ​ത്തി​നെ​തി​രേ​യു​മാ​ണ് മാ​ർ​ച്ച് കോ​ൺ​ഗ്ര​സ് രാ​ഷ്ട്രീ​യ കാ​ര്യ​സ​മി​തി അം​ഗ​വു​മാ​യ കെ.​സു​ധാ​ക​ര​ൻ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.