പെട്രോളിന്‍റെയും ഡീലസലിന്‍റെയും നികുതി കുറയ്ക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു, കേരളത്തിൽ ഇന്ധന വില കുറയും​


തിരുവനന്തപുരം: ദിനം പ്രതി ഇന്ധന വില കുതിച്ചുയരുന്പോൾ അൽപാശ്വാസമേകി സംസ്ഥാന സർക്കാർ. പെട്രോളിന്‍റെയും ഡീലസലിന്‍റെയും നികുതി കുറയ്ക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് നിർണായ തീരുമാനം കൈക്കൊണ്ടത്.

എന്നാൽ എത്ര രൂപ കുറയ്ക്കണമെന്ന കാര്യം ധനകാര്യവകുപ്പ് തീരുമാനിക്കും. പുതുക്കിയ നിരക്ക് ജൂണ്‍ ഒന്നു മുതൽ പ്രാബല്യത്തിൽ വരും.

കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ല​കു​റ​യ്ക്ക​ൽ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​ന്ന മു​റ​യ്ക്കു കേ​ര​ളം ഈ ​ഇ​ള​വു പി​ൻ​വ​ലി​ക്കും. പെ​ട്രോ​ളി​ന് 32.02 ശ​ത​മാ​ന​വും (19.50 രൂ​പ) ഡീ​സ​ലി​ന് 25.58 ശ​ത​മാ​ന​വും (15.51 രൂ​പ) ആ​ണു കേ​ര​ളം ഈ​ടാ​ക്കു​ന്ന നി​കു​തി.

ഇ​ന്ധ​ന വി​ല വ​ർ​ധി​ച്ച​തോ​ടെ സം​സ്ഥാ​ന​ത്തി​ന്‍റെ നി​കു​തി വ​രു​മാ​ന​ത്തി​ലും അ​ടു​ത്തി​ടെ വ​ൻ വ​ർ​ധ​ന​യാ​ണു​ണ്ടാ​യ​ത്. 600 കോ​ടി​യോ​ളം രൂ​പ​യാ​ണ് ഇ​ന്ധ​ന നി​കു​തി​യാ​യി പ്ര​തി​മാ​സം സം​സ്ഥാ​ന സ​ർ​ക്കാ​രി​നു ല​ഭി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ അ​ധി​കം ല​ഭി​ക്കു​ന്ന തു​ക വേ​ണ്ടെ​ന്നു വ​ച്ച് ഇ​ന്ധ​ന​വി​ല കു​റ​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രു​ന്നു.

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

1 comment:

  1. maximum poyal oru roopa (01Rs)kurakkum ennit 10Rs kuracha dialogue adikkum... avasya sadhangalde vilakurakkatte visakkumbol njan kazhikkunnath petrol ala.. ellam sariyayi varanund...

    ReplyDelete

Advertisement

Powered by Blogger.