കണ്ണൂരില്‍ ഇന്ന് സിപിഎം-ബിജെപി സമാധാന ചര്‍ച്ച


കണ്ണൂർ: മാഹിയിൽ നടന്ന ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ കണ്ണൂരിൽ വ്യാഴാഴ്ച സിപിഎം-ബിജെപി സമാധാന ചർച്ച. ജില്ലാ കളക്ടറാണ് സമാധാന ചർച്ചക്ക് വിളിച്ചിരിക്കുന്നത്. വൈകിട്ട് ആറു മണിക്ക് കണ്ണൂർ കളക്ടറേറ്റിലാണ് ചർച്ച. തിങ്കളാഴ്ച രാത്രിയാണ് പള്ളൂരിൽ രണ്ടുകൊലപാതകങ്ങളും നടന്നത്. സി.പി.എം. നേതാവും മുൻ നഗരസഭാ കൗൺസിലറുമായ കണ്ണിപ്പൊയിൽ ബാബു(47), ഓട്ടോറിക്ഷാ ഡ്രൈവറും ആർ.എസ്.എസ്. പ്രവർത്തകനുമായ ന്യൂമാഹി പെരിങ്ങാടി പറമ്പത്ത് വീട്ടിൽ യു.സി. ഷമേജ് (36) എന്നിവരാണ് മരിച്ചത്. പള്ളൂർ കൊയ്യോടൻ കോറോത്ത് ക്ഷേത്രത്തിനുസമീപം രാത്രി ഒൻപതരയോടെയാണ് ബാബുവിന് വെട്ടേറ്റത്. ബാബു വീട്ടിലേക്ക് പോകുന്നവഴി ഒരുസംഘം ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. ഇതിനു തിരിച്ചടിയായാണ് ഷമേജിന് രാത്രിതന്നെ വെട്ടേറ്റത്. കൊലപാതകങ്ങളെ തുടർന്ന് മാഹിയിലും പരിസര പ്രദേശങ്ങളിലും അക്രമ സംഭവങ്ങൾ അരങ്ങേറിയിരുന്നു

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.