വഞ്ചനാദിനാചരണം: യു.ഡി.എഫ് പയ്യന്നൂർ താലൂക്കോഫീസിന് മുന്നിൽ ധർണ്ണ നടത്തി


പയ്യന്നൂർ: പിണറായി സർക്കാറിന്റെ രണ്ടാം വാർഷികാഘോഷo പയ്യന്നൂരിൽ യു.ഡി.എഫ് വഞ്ചനാദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി താലൂക്കാഫീസിന് മുന്നിൽ ധർണ്ണ നടത്തി. യു.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ധർണ്ണ സി.എം.പി നേതാവ് സി. എ അജീർ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ എം.കെ.രാജൻ അധ്യക്ഷനായിരുന്നു.എം.നാരായണൻകു ,കെ .ടി.സഹദുള്ള, വി.എൻ എരിപുരം, മഞ്ജുള, ബി.സജിത് ലാൽ, കെ.വി.കൃഷ്ണൻ, കെ.ജയരാജ്, അഡ്വ.ഡി.കെ.ഗോപിനാഥ്, കെ.കെ.സുരേഷ് എന്നിവർ പ്രസംഗിച്ചു എസ്.എ.ഷുക്കൂർ ഹാജി സ്വാഗതം പറഞ്ഞു

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.