പയ്യന്നൂർ പൂന്തുരുത്തി മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ടം;സംഘാടക സമിതി രൂപീകരിച്ചുപയ്യന്നൂർ : പന്ത്രണ്ട് വർഷങ്ങൾക്കു ശേഷം പയ്യന്നൂർ പൂന്തുരുത്തി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ 2019 ഫെബ്രുവരി 4 മുതൽ 7വരെ പെരുങ്കളിയാട്ടം നടക്കും. സംഘാടക സമിതി രൂപീകരണം ക്ഷേത്ര പരിസരത്ത് സംസ്ഥാന തുറമുഖ -പുരാരേഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. സി കൃഷ്ണൻ എംഎൽഎ അധ്യക്ഷനായി. നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ, കരിവെള്ളൂർ വലിയച്ഛൻ പ്രമോദ് കോമരം എന്നിവർ മുഖ്യാതിഥികളായി. ക്ഷേത്രം തന്ത്രി തെക്കിനേടത്ത് തരണനല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. പി തമ്പാൻ കളിയാട്ട വിശദീകരണവും രാജീവൻ പച്ച സംഘാടക സമിതി പാനൽ അവതരണവും പി മോഹനൻ ബഡ്ജറ്റ് അവതരണവും നടത്തി. പടോളി രാജേന്ദ്രൻ അന്തിത്തിരിയൻ, മoത്തുംപടി കണ്ണൻ കോമരം, പുത്തലത്ത് ഇന്ദുലേഖ, വി ബാലൻ, പി പ്രീത, പി യു രാജൻ എന്നിവർ സംസാരിച്ചു. പി എ സന്തോഷ് സ്വാഗതവും കെ ഉമേശൻ നന്ദിയും പറഞ്ഞു.

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.