പരിയാരം മെഡിക്കൽ കോളേജിന് സമീപം റോഡിൽ മാലിന്യം തള്ളൽ പതിവായി
പരിയാരം മെഡിക്കൽ കോളേജിന് സമീപം ഔഷധി കടന്നപ്പള്ളി റോഡിൽ മാലിന്യം തള്ളൽ പതിവായി. ദിവസവും രാത്രിയിൽ ചെറുതും വലുതുമായ സഞ്ചികളിൽ ജൈവമാലിന്യങ്ങളും ഇറച്ചിക്കോഴിയുടെ അവശിഷ്ടങ്ങളും തള്ളുക പതിവാണ്. ദുർഗന്ധത്താൽ ഈ വഴിയുള്ളയാത്ര ദുഷ്കരമാണ്. ഇറച്ചി മാലിന്യങ്ങൾ ഉള്ളതിനാൽ തെരുവ് നായ്ക്കളുടെ ശല്യം മൂലം കാൽനടയാത്ര ഈ വഴി സാധ്യവുമല്ല. കഴിഞ്ഞ ദിവസം രാത്രി വലിയ വണ്ടിയിൽ കൊണ്ടുവന്ന് മാലിന്യം തള്ളിയത് നാടിനെയാകെ വിഷമത്തിലാക്കി. ദുർഗന്ധത്തിൽ ഉറക്കമുണർന്ന നാട്ടുകാർ ഒത്തുകൂടി. അപ്പോഴേക്കും പരിയാരം പോലീസ് സ്റ്റേഷനിലെ എസ്. ഐ ബിനീഷ് വിവരമറിഞ്ഞ എത്തി. മണ്ണുനീക്കി യന്ത്രത്തിന്റെ സഹായത്തോടെ മാലിന്യങ്ങളെല്ലൊം കുഴിച്ചുമൂടി. ഔഷധി കടന്നപ്പള്ളി റോഡിലെ മാലിന്യപ്രശ്നം പരിഹരിക്കണമെന്ന് ആവ ശ്യപ്പെട്ട് കടന്നപ്പള്ളി പഞ്ചായത്തിന് പരാതി നൽകിയതായി നാട്ടുകാർ പറഞ്ഞു. പ്രേമോദ് മുടിക്കാനം, ജഗൻ കുന്നിൽ, പി. ജെ അഗസ്റ്റിൻ, പി. ജോയ്, എസ്. കെ. ഷാജു എന്നിവർ നേതൃത്വം നൽകി

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.