പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് 30 ന് ​ബ​ഹു​ജ​ന മാ​ർ​ച്ച്



ക​ണ്ണൂ​ർ: പ​രി​യാ​രം സ​ഹ​ക​ര​ണ മെ​ഡി​ക്ക​ൽ കോ​ള​ജി​നെ സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ്വാ​ശ്ര​യ സ്ഥാ​പ​ന​മാ​ക്കി മാ​റ്റാ​നു​ള്ള നീ​ക്ക​ങ്ങ​ളാ​ണ് അ​ണി​യ​റ​യി​ൽ ന​ട​ക്കു​ന്ന​തെ​ന്ന് പ്ര​ക്ഷോ​ഭ സ​മി​തി ഭാ​ര​വാഹി​ക​ളാ​യ ഡോ. ​സു​രേ​ന്ദ്ര​നാ​ഥും വി​നോ​ദ് പ​യ്യ​ട​യും ആ​രോ​പി​ച്ചു. മെ​ഡി​ക്ക​ൽ കൗ​ൺ​സി​ലി​ന്‍റെ അം​ഗീ​കാ​രം നേ​ടി​യെ​ടു​ക്കാ​നു​ള്ള ത​ന്ത്ര​മാ​ണ് ഇ​പ്പോ​ൾ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​വാ​നു​ള്ള നീ​ക്ക​ത്തി​നു പി​ന്നി​ലെ​ന്നും ഇ​രു​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് മാ​തൃ​ക​യി​ൽ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​നെ പൂ​ർ​ണ​മാ​യും സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലാ​ക്ക​ണം. ഇ​ക്കാ​ര്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് 30ന് ​രാ​വി​ലെ പ​ത്തി​ന് പി​ലാ​ത്ത​റ​യി​ൽ നി​ന്നും പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് ബ​ഹു​ജ​ന മാ​ർ​ച്ച് ന​ട​ത്തും. ഇ​തി​നു​മു​ന്നോ​ടി​യാ​യ ഇ​ന്ന് ക​ണ്ണൂ​രി​ലും 28ന് ​പ​യ്യ​ന്നൂ​രി​ലും ഒ​പ്പ് ശേ​ഖ​ര​ണ​വും ന​ട​ത്തും. സൗ​ജ​ന്യ ചി​കിത്സ​യും മെ​റി​റ്റി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൗ​ജ​ന്യ വി​ദ്യാ​ഭ്യാ​സ​വും ല​ഭ്യ​മാ​ക്കു​ന്ന​തു​വ​രെ പ്ര​ക്ഷോ​ഭം തു​ട​രു​മെ​ന്നും ഇ​രു​വ​രും പ​റ​ഞ്ഞു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സ​ണ്ണി അ​ന്പാ​ട്ട്, ഷു​ഹൈ​ബ് നു​ഹ​മ്മ​ദ്, എം.​കെ. ജ​യ​രാ​ജ​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.