പരിയാരം മെഡിക്കല്‍ കോളജിനെ കോഴിക്കോട് മാതൃകയില്‍ പൂര്‍ണമായും സര്‍ക്കാര്‍ അധീനതയില്‍ ആക്കണം: മെഡി-കോളേജിലേക്ക് പ്രക്ഷോഭസമിതി 30ന് മാര്‍ച്ച്പരിയാരം: പരിയാരം മെഡിക്കല്‍ കോളജിനെ കോഴിക്കോട് മാതൃകയില്‍ പൂര്‍ണമായും സര്‍ക്കാര്‍ അധീനതയില്‍ ആക്കണമെന്ന് പ്രക്ഷോഭസമിതി ചെയര്‍മാന്‍ ഡോ.ഡി.സുരേന്ദ്രനാഥ്.  പരിയാരം മെഡിക്കല്‍ കോളേജ് ആരുടെ ഉടമസ്ഥതയില്‍ എന്നും അദ്ദേഹം ചോദിച്ചു. ഇതുമായി ബന്ധപ്പെട്ട് സമര പരിപാടികള്‍ ആസൂത്രണം ചെയ്ത് വരികയാണ്.  ഇതിന്റെ തുടക്കമായി 30ന് ബുധനാഴ്ച രാവിലെ പത്തിന് പിലാത്തറയില്‍ നിന്നും പരിയാരത്തേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിക്കും.  മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം ഒപ്പ് ശേഖരണം നടത്തി. പ്രക്ഷോഭസമിതി ചെയര്‍മാന്‍ ഡോ.ഡി.സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. കെ.പി.ചന്ദ്രാംഗദന്‍ അധ്യക്ഷത വഹിച്ചു.  വിനോദ് പയ്യട, വി.ദേവദാസ്, രാഘവന്‍ കാവുമ്പായി, ജോണി പാമ്പാടിയില്‍, ജയ്‌സന്‍ ഡൊമനിക്, മേരി അബ്രഹാം, ടി.ചന്ദ്രന്‍, കെ.രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി

കണ്ണൂർജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.