ഓൺലൈൻ കൂട്ടായ്മ ടീം റൈഡേഴ്‌സ്‌ ഇഫ്താർ മീറ്റ് ഞായറാഴ്ച കോഴിക്കോട്ട്രണ്ടര വർഷം പൂർത്തിയാക്കുന്ന ടീം റൈഡേഴ്‌സ്‌ എന്ന ഓൺലൈൻ കൂട്ടായ്മ ഈ വരുന്ന ഞായറാഴ്ച കോഴിക്കോട് വെച്ച് (27/5/18) ഫാമിലി ഇഫ്താർ മീറ്റും സൗഹൃദ സംഗമവും നടത്തുന്നു. കേവലമൊരു യാത്ര കൂട്ടായ്മ എന്നതിലുപരി അർപ്പണ മനോഭാവമുള്ള യുവാക്കളുടെ വേറിട്ടൊരു കൂട്ടായ്മയാണ് റൈഡേഴ്‌സ്‌. പാവങ്ങൾക്ക് വസ്ത്രം എത്തിക്കുന്ന സഹജീവിക്കൊരു കൈത്താങ്ങും വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ കൂട്ടുകാർക്കൊരു കൈത്താങ്ങും
രക്ത ദാന ക്യാമ്പും, ബീച്ച് ക്ലീനിങ് പ്രോഗ്രാമും,
 അമ്മമാർക്ക് വേണ്ടി നടത്തിയ കടലോളം മാതൃത്വവും പോലുള്ള പരിപാടികൾ മറ്റു യാത്ര ഗ്രൂപ്പുകളിൽ നിന്നും ഇവരെ വ്യത്യസ്തമാക്കുന്നു.
കേരളത്തിയെ അറിയപ്പെടാത്ത സഞ്ചാര കേന്ദ്രങ്ങൾ കണ്ടെത്തുക എന്നതാണ് ഈ കൂട്ടായ്മ കൊണ്ട് സംഘാടകർ ഉദ്ദേശിക്കുന്നത്.

ഇഫ്താറിന് പങ്കെടുക്കാൻ താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

8089647073
9656978917
9946842233
9048102903

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.