കണ്ണൂർ സ്വദേശിയെ കാഞ്ഞങ്ങാട് വച്ച് തലക്കടിച്ചു കൊലപ്പെടുത്തി
കാഞ്ഞങ്ങാട് അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഇന്ന് വൈകിട്ട് 5.30 ഓടെയാണ് സംഭവം. കണ്ണൂര്‍ ചിറക്കല്‍ സ്വദേശിയായ പ്രസാദിന്റെ മകന്‍ ആശിഷ് വില്യം (42) ആണ് കൊല്ലപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് നീലേശ്വരം പുതുക്കൈ സ്വദേശി ദിനേശനെ പോലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞങ്ങാട് അലാമിപ്പള്ളി രാജ് റസിഡന്‍സി ബാറില്‍ വെച്ചുണ്ടായ പ്രശ്‌നമാണ് കൊലപാതകത്തില്‍ കലാശിച്ചത്. നിര്‍മാണം പൂര്‍ത്തിയാവാത്ത ഷോപ്പിംഗ് കോംപ്ലക്‌സിന്റെ വരാന്തയില്‍ ഇരിക്കുകയായിരുന്ന ആശിഷിനെ ദിനേശന്‍ വാരിക്കഷ്ണം തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഉടന്‍ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇരുവരും സുഹൃത്തുക്കളാണെന്നാണ് സൂചന. ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടു പേരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്


കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.