ബോര്‍ഡുകള്‍ക്കും ഗെയിറ്റുകള്‍ക്കും കടുത്ത നിയന്ത്രണങ്ങളുമായി ദേശീയപാത വിഭാഗം


കണ്ണൂര്‍: ദേശീയപാതയില്‍ ബോര്‍ഡുകള്‍ക്കും ഗെയിറ്റുകള്‍ക്കും കടുത്ത നിയന്ത്രണങ്ങളുമായി ദേശീയപാത വിഭാഗം രംഗത്ത്. കാലിക്കടവ് മുതല്‍ വേളാപുരം വരെയുള്ള ദേശീയപാതയുടെ പയ്യന്നൂര്‍ സെക്ഷന് കീഴില്‍ ദേശീയപാതയുടെ ഭാഗത്ത് കയ്യേറി സ്ഥാപിച്ച എല്ലാ ബോര്‍ഡുകളും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുമെന്ന് അസി.എഞ്ചിനീയര്‍ പി.എം.യമുന അറിയിച്ചു. ഇത് കൂടാതെ വീടുകളും സ്ഥാപനങ്ങളും നിര്‍മ്മിക്കുമ്പോള്‍ അവയുടെ പ്രവേശനകവാടം ദേശീയപാതയുലേക്ക് തുറക്കുന്ന വിധത്തിലാണെങ്കില്‍ മുന്‍കൂര്‍ അനുവാദം വാങ്ങേണ്ടതുണ്ട്. ഇതിന് ഒരു സ്വകാര്യ കണ്‍സള്‍ട്ടിംഗ് ഏജന്‍സിയെ നിയോഗിച്ചിട്ടുണ്ടെന്നും അസി.എഞ്ചിനീയര്‍ തളിപ്പറമ്പ് താലൂക്ക് വികസന സമിതി മുമ്പാകെ പറഞ്ഞു. ഇതനുസരിച്ച് തളിപ്പറമ്പ് നഗരസഭയുടെ അഭിമാന പദ്ധതിയായ ദേശീയപാതയിലെ പുതിയ തെരുവു വിളക്കുകളുടെ ഭാവി അനിശ്ചിതത്വത്തില്‍ലാകുമെന്നാണ് സൂചന. പരസ്യ വരുമാനത്തിലൂടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.  ദേശീയപാതയില്‍ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് ദേശിയപാതയുടെ നിബന്ധനകള്‍ ഈ പദ്ധതിക്ക് തടസമാകുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം.ഈ നിയമത്തിന്റെ പിന്‍ബലത്തില്‍ കൊച്ചി മെട്രോയുടെ തൂണുകളില്‍ സ്ഥാപിച്ച പരസ്യ ബോര്‍ഡുകള്‍ ദേശിയപാത അധികാരികള്‍ നീക്കം ചെയ്തിരുന്നു.  മെട്രോ നിര്‍മ്മാണത്തിനു വേണ്ടി സ്ഥലം ഉപയോഗപ്പെടുത്താനുളള അനുമതി മാത്രമാണ് നല്‍കിയതെന്നും സ്ഥലം ദേശിയപാതയുടെതാണെന്നുമുളള നിലയിലാണ് നിയമം നടപ്പിലാക്കപ്പെട്ടത്

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.