ദേശീയ ചലച്ചിത്രോത്സവം സംഘാടക സമിതി ഓഫീസ് തുറന്നു.കേരള ചലച്ചിത്ര അക്കാദമി ദേശീയ ചലച്ചിത്രോത്സവം സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം പയ്യന്നൂർ പബ്ലിക്ക് ലൈബ്രറിയിൽ ചലച്ചിത്ര താരം ഇന്ദ്രൻസ് നിർവ്വഹിച്ചു. സംഘാടക സമിതി വർക്കിംഗ് ചെയർമാൻ കെ.പി.മധു അധ്യക്ഷനായി. ഡെലിഗേറ്റ് രജിസ്ട്രേഷൻ ഉദ്ഘാടനം ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു നിർവ്വഹിച്ചു. പയ്യന്നൂർ നഗരസഭ ചെയർമാൻ അഡ്വ.ശശി വട്ടക്കൊവ്വൽ ഫോറം ഏറ്റുവാങ്ങി. പ്രദീപ് ചൊക്ലി, കെ രാഘവൻ എന്നിവർ സംബന്ധിച്ചു. എ.വി.രഞ്ജിത്ത് സ്വാഗതവും കെ.ശിവകുമാർ നന്ദിയും പറഞ്ഞു. ജൂൺ 9 മുതൽ 13 വരെ പയ്യന്നൂർ രാജധാനി തീയേറ്റർ കോംപ്ലക്സിലാണ് ചലച്ചിത്രോത്സവം. മേളയിൽ 25 സിനിമകൾ പ്രദർശിപ്പിക്കും

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.