കണ്ണൂർ കീരിയാട് വീട്ടിൽ കയറി യുവാവിനെ കുത്തി കൊന്നു; കൊല നടത്തിയത് ഭാര്യയുടെയും കുഞ്ഞിന്റെയും കൺ മുന്നിൽ
കണ്ണൂർ കീരിയാട് ഇതര സംസ്ഥാനക്കാരൻ അഞ്ചംഗ സംഘത്തിന്റെ കുത്തേറ്റ് കൊല്ലപ്പെട്ടു. കുടുംബത്തോടൊപ്പം ക്വാർട്ടേഴ്സിൽ താമസിക്കുകയായിരുന്ന ഒഡീഷ സ്വദേശി പ്രഭാകർ ദാസാണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്.
അർധരാത്രിയോടെയായിരുന്നു സംഭവം. കനത്ത കാറ്റും മഴയും വന്നതിന് പിന്നാലെയാണ് അഞ്ചംഗ സംഘം പ്രഭാകർ ദാസിന്റെ വീട്ടിലെത്തിയത്. പ്രഭാകറിനെ കെട്ടിയിട്ട ശേഷം കുത്തി കൊല്ലുകയായിരുന്നു. ഭാര്യ ലക്ഷ്മി പ്രിയയ്ക്കും പരുക്കേറ്റു. അയൽവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്

ഇതര സംസ്ഥാനക്കാരായ തൊഴിലാളികളെ കേരളത്തിലെത്തിക്കുന്ന ഇടനിലക്കാരനാണ് പ്രഭാകർ. മുൻവൈരാഗ്യമോ മോഷ്ണ ശ്രമത്തിനിടയിലുള്ള കൊലപാതകമോ ആകാമെന്നാണ് പൊലീസ് നിഗമനം.
മുഖംമൂടി ധരിച്ചെത്തിയ കൊലയാളി സംഘം ലക്ഷ്മിയുടെയും മകളുടെയും സ്വർണമാലകൾ പ്രതികൾ ഊരി വാങ്ങിയിരുന്നു. വിരലടയാള വിദഗ്ധരെത്തി തെളിവെടുത്തു ഇതര സംസ്ഥാനക്കാരെ കേന്ദ്രീകരിച്ച് പോലീ അന്വേഷണം തുടങ്ങി

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.