മക്കളെ കിണറ്റിലിട്ട് കൊലപ്പെടുത്തി ​ ആത്മഹത്യക്ക്​ ശ്രമിച്ച കേസ്​: മാതാവിന്​ ഇരട്ട ജീവപര്യന്തം​കണ്ണൂര്‍: രണ്ട് മക്കളെ കിണറ്റിലിട്ട് കൊലപ്പെടുത്തിയ ശേഷം കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു എന്ന കേസില്‍ പ്രതിയായ കണ്ണൂര്‍ മയ്യില്‍ മണിയൂരിലെ നണിച്ചേരി വീട്ടില്‍ പ്രവീണ്‍ കുമാറി​​െന്‍റ ഭാര്യ രജനി (37)ക്ക്​​ ഇരട്ട ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണം. തലശ്ശേരി ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് പി.എന്‍. വിനോദ് ആണ്​ ശിക്ഷ വിധിച്ചത്​.
2011 ആഗസ്റ്റ് 22 ന്നാണ് കേസിനാസ്പദമായ സംഭവം. മക്കളായ അഭിനവ് (4) അര്‍ച്ചിത (ഒന്നര) എന്നിവരെ കിണറ്റിലിട്ട് കൊലപ്പെടുത്തിയ ശേഷം കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചതായാണ് കേസ്.
പ്രോസിക്യൂഷന് വേണ്ടി ജില്ലാ ഗവ. പ്ലീഡര്‍ അഡ്വ.പി.ബി. ശശീന്ദ്രന്‍ ഹാജരായി.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.