പയ്യന്നൂരിൽ സി.പി.എം പ്രവർത്തകനെ വെട്ടി കൊല്ലാൻ ശ്രമം


പയ്യന്നൂർ: ഇന്നോവ കാറിൽ എത്തിയ സംഘംപയ്യന്നൂരിൽ പട്ടാപകൽ സി.പി.എം പ്രവർത്തകനെ വെട്ടി കൊല്ലാൻ ശ്രമിച്ചു.ഇന്ന് രാവിലെ 9.45 ഓടെ പയ്യന്നൂർ പുതിയ ബസ് സ്റ്റാന്റിന് സമീപം സ്റ്റേഡിയംറോഡിൽ ആണ് സംഭവം. ഇന്നോവയിൽ എത്തിയ സംഘം സി.പി.എം പ്രവർത്തകനായ കുന്നരു ബാങ്കിന് സമീപത്തെ ഡി. ഷിനു (30) നെ ബൈക്ക് തടഞ്ഞ് നിർത്തി വടിവാൾ വീശുകയായിരുന്നു. ബൈക്കിൽനിന്നും ചാടി രക്ഷപ്പെട്ട് ഓടിയ ഷിനു ബോധരഹിതനായി വീണ ഇയാളെ നാട്ടുകാർ സഹകരണാശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ചു. ബഹളത്തിനിടയിൽ അക്രമി സംഘം വാഹനവുമായി രക്ഷപ്പെട്ടു.മുൻപ് ആർ എസ് എസ് പ്രവർത്തകനായ ഷിനു ഇപ്പോൾ സിപിഎമ്മിന്റെ സജീവ പ്രവർത്തകനാണ്. രണ്ട് ദിവസം മുമ്പ് ബിജെപി പ്രാദേശികനേതാവിനെ ഷിനുവിന്റെ നേതൃത്വത്തിൽ ഭീഷണിപ്പെടുത്തിയിരുന്നു. ഇതാകാം അക്രമത്തിന് പിന്നിലെന്നാണ് കരുതുന്നത്.സംഭവമറിഞ്ഞ് പോലിസ് സ്ഥലത്ത് എത്തി. ആശുപത്രിയിൽ പോലിസ് കാവൽ ഏർപ്പെടുത്തി. അക്രമികൾ എത്തിയ വാഹനം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. കുറച്ച് കാലമായി സമാധാന അന്തരീഷം നിലനിൽക്കുന്ന പയ്യന്നൂരിൽ വീണ്ടും സംഘർഷഭൂമിയാക്കാനുള്ള ശ്രമമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.