രാമന്തളി ശങ്കരനാരായണ ക്ഷേത്ര ശ്രീകോവിൽ നവീകരണ പ്രവൃത്തിക്ക് തുടക്കമായിരാമന്തളി: ശങ്കരനാരായണ ക്ഷേത്രം നവീകരണ സമിതിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന ക്ഷേത്ര പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായുള്ള ശ്രീകോവിൽ നവീകരണ പ്രവൃത്തിക്ക് തുടക്കമായി. ക്ഷേത്രം ഭാരവാഹികൾ മറ്റ് സാമുദായിക ക്ഷേത്ര ആചാര സ്ഥാനീകർ, ഭക്ത ജനങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ ശ്രീകോവിൽ താഴികക്കുടം എടുത്തു മാറ്റി. തുടർന്ന് ചെമ്പ് പറിച്ചെടുക്കൽ ചടങ്ങ് നടന്നു. ഏകദേശം ഒരു കോടി രൂപയോളം ചെലവ് വരുന്ന പുനരുദ്ധാരണ പ്രവൃത്തിയാണ് നവീകരണ സമിതി ഏറ്റെടുത്തിരിക്കുന്നത്. ശ്രീകോവിൽ നവീകരണത്തിനു പുറമെ ചുറ്റമ്പലം, ഗോപുരം നവീകരണം എന്നി പ്രവൃത്തികളും നടത്തും.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.