തെരുവിലെ മക്കൾക്ക്‌ പൊതിച്ചോർ ഒരുക്കി ലൈഫ് ഡോണേഴ്സ് കേരള
കണ്ണൂർ : സന്നദ്ധ രക്ത ദാന രംഗത്തും ചാരിറ്റബിൾ പ്രവർത്തനങ്ങളിലും മികവുറ്റ പ്രവർത്തനങ്ങൾ നടത്തുന്ന ലൈഫ് ഡോണർസ് കേരള കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  വിശപ്പ് രഹിത ദിനം ആചരിച്ചു.  കണ്ണൂർ ജില്ലയിൽ പല സ്ഥലങ്ങളിലായി തെരുവിൽ ഒരുനേരത്തെ അന്നത്തിനു വേണ്ടി  അലയുന്നവർക്കായി പൊതിച്ചോറ് വിതരണം ചെയ്തു.  കണ്ണൂരിലും തലശ്ശേരിയിലും ആയി 55 പൊതിച്ചോർ ആണ് വിതരണം ചെയ്തത്.  പ്രോഗ്രാമിൽ പങ്കെടുത്തവർക്കും ലൈഫ് ഡോണർസ് കേരളയുടെ എല്ലാ മെംബേഴ്സിനും കണ്ണുർ ജില്ലാ കമ്മിറ്റിയുടെ നന്ദി അറിയിച്ചു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.