പരിയാരത്ത് നിന്നും മൂന്ന് ലക്ഷം രൂപയുടെ കുഴൽപണവുമായി രണ്ടു പേർ പിടിയിൽ


  സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന മൂന്ന് ലക്ഷം രൂപയുടെ കുഴല്‍പണം ഹൈവേ പോലീസ് പിടികൂടി. മലപ്പുറം സ്വദേശികൾ പരിയാരം പോലീസ് പരിധിയില്‍ പെട്ട പിലാത്തറ പെട്രോള്‍ പമ്പിനടുത്ത് ദേശീയ പാതയില്‍ ഹൈവേ പോലീസ് വാഹന പരിശോധന നടത്തിക്കൊണ്ടിരിക്കെയാണ് മലപ്പുറത്ത് നിന്ന് കാസര്‍ഗോഡേക്ക് പോവുകയായിരുന്ന കെഎല്‍ 65 ഇ 3323 നമ്പര്‍ ആക്ടിവ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന മലപ്പുറം പാറക്കടവ് പറമ്പില്‍ പീടികയിലെ മുഹമ്മദ് നിയാസ്(20) സുഹൃത്ത് സല്‍മാനുല്‍ ഹാരിസ്(20) എന്നിവരുടെ കയ്യിൽ നിന്ന് രേഖകളില്ലാത്ത 3,00,000 രൂപ കണ്ടെടുത്തത്. ഇവര്‍ കുഴല്‍പണം കടത്ത് സംഘത്തിലെ പ്രധാന കണ്ണികളാണെന്ന് പോലീസ് പറഞ്ഞു. ഇരുവരേയും പോലീസ് അറസ്റ്റ് ചെയ്തു.

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.