കൊ​ള​ച്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കെ.​താ​ഹി​റ പ്ര​സി​ഡ​ന്‍റാ​കും



മ​യ്യി​ൽ: കൊ​ള​ച്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി കെ.​ താ​ഹി​റ രം​ഗ​ത്ത്. പാ​മ്പു​രു​ത്തി വാ​ർ​ഡി​ൽ നി​ന്നു​ള്ള ലീ​ഗ് പ്ര​തി​നി​ധി​യാ​ണ് ഇ​വ​ർ. ഇ​തു സം​ബ​ന്ധി​ച്ച് ലീ​ഗ് - കോ​ൺ​ഗ്ര​സ് പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ ധാ​ര​ണ​യാ​യി​ട്ടു​ണ്ട്. നി​ല​വി​ലു​ള്ള കൊ​ള​ച്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജി സ​മ​ർ​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഇ​നി പ​തി​ന​ഞ്ച് ദി​വ​സ​ത്തി​ന​കം പു​തി​യ പ്ര​സി​ഡ​ന്‍റി​നെ തെ​ര​ഞ്ഞെ​ടു​ക്ക​ണം.
കോ​ൺ​ഗ്ര​സ്-​സി​പി​എം-​ബി​ജെ​പി പി​ന്തു​ണ​യോ​ടെ ലീ​ഗ് വി​മ​ത പ്ര​സി​ഡ​ന്‍റാ​യ കൊ​ള​ച്ചേ​രി പ​ഞ്ചാ​യ​ത്തി​ല്‍ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് യു​ഡി​എ​ഫ് അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന് ഇ​ന്ന്‌ യോഗം ചേ​രാ​നി​രി​ക്കെ​യാ​ണ് കെ.​എം.​പി.​സ​റീ​ന പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​ബാ​ല​ന് നേ​രി​ട്ട് രാ​ജി​ക്ക​ത്ത് ന​ൽ​കി​യ​ത്. കൊ​ള​ച്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ലീ​ഗ്- 8, കോ​ണ്‍​ഗ്ര​സ്- 3, സി​പി​എം -3, സി​പി​ഐ -1, ഇ​ട​ത് അ​നു​കൂ​ല സി​എം​പി -1, ബി​ജെ​പി- 1 എ​ന്നി​ങ്ങ​നെ​യാ​ണു ക​ക്ഷി​നി​ല.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

1 comment:

Powered by Blogger.