അവിശ്വാസ പ്രമേയം പരിഗണിക്കാനിരിക്കേ കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എം.പി സറീന രാജിവെച്ചുകൊളച്ചേരി: ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.പി.സറീന രാജിവെച്ചു. മുസ്ലിം ലീഗ് വിമതയായ സറീനക്കെതിരെ കോണ്‍ഗ്രസ് പിന്തുണയോടെ മുസ്ലിംലീഗ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. 24 നാണിത് പരിഗണിക്കേണ്ടിയിരുന്നത്.
       ഇന്നു രാവിലെ മുസ്ലിംലീഗ് നേതൃത്വത്തോടാണ് സറീന രാജി സന്നദ്ധത അറിയിച്ചത്. എങ്കില്‍ രാജിവെക്കാന്‍ നേതൃത്വം നിര്‍ദ്ദേശിച്ചു. സറീന ഇനി മുസ്ലിംലീഗ് നേതൃത്വവുമായി സഹകരിച്ച് പ്രവര്‍ത്തിക്കും.
        സറീന രാജി വെച്ചതോടെ മുസ്ലിംലീഗ് ഒരു കടമ്പ കൂടി കടന്നിരിക്കുകയാണ്. വൈസ് പ്രസിഡന്റ് എം.അനന്തനായിരിക്കും പ്രസിഡന്റിന്റെ ചുമതല.15 ദിവസത്തിനകം പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കും. മുസ്ലിംലീഗില്‍ നിന്നായിരിക്കും പുതിയ പ്രസിഡന്റ്. വനിതാ സംവരണമാണ് പ്രസിഡന്റ് സ്ഥാനം. മുസ്ലിംലീഗിന് അഞ്ച് വനിതാ അംഗങ്ങളുണ്ട്.
       കോണ്‍ഗ്രസ് പിന്തുണയോടെയാണ് കൊളച്ചേരിയില്‍ സറീന പ്രസിഡന്റായത്. ഇത് ജില്ലാതലത്തില്‍ തന്നെ മാസങ്ങളോളം കോണ്‍ഗ്രസിനെയും മുസ്ലിംലീഗ് ഭിന്നതയില്‍ നിര്‍ത്തിയിരുന്നു. ജില്ലാ തലങ്ങളില്‍ യു.ഡി.എഫ് പരിപാടികള്‍ ലീഗ്  ബഹിഷ്‌കരിക്കുകയും ചെയ്തു. സംസ്ഥാന നേതൃത്വം ഇടപെട്ടാണ് ഭിന്നത തീര്‍ത്തത്. ഇതേ തുടര്‍ന്നാണ് യു.ഡി.എഫ് താലൂക്ക് ഓഫീസ് ധര്‍ണകളില്‍ ലീഗ് കഴിഞ്ഞ ദിവസം പങ്കാളിയായത്.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.