കെവിന്‍ വധം: പ്രതികള്‍ കീഴടങ്ങിയത് അന്വേഷിക്കണം ബി.ജെ.പികണ്ണൂര്‍: കെവിന്‍ കൊലപാതകത്തിലെ മുഖ്യപ്രതികളായ ഷാനു ചാക്കോയും ,ചാക്കോയും കണ്ണൂര്‍ ജില്ലയിലെ കരികോട്ടകരിയില്‍ പോലീസിന് കീഴടങ്ങിയത് അന്വേഷണ വിധേയമാക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പി സത്യപ്രകാശ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കെവിന്‍ കൊലപാതകത്തില്‍ ഇത്തരം പ്രതികള്‍ സിപിഎം സ്വാധീനമുള്ള കണ്ണൂരില്‍ എത്തുന്നത് പോലീസില്‍ നിന്നും സിപിഎമ്മിന് ലഭിക്കുന്ന സഹായകരമായ നിലപാടുകള്‍ കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎം പോലീസ് ബന്ധം സിപിഎം പ്രതികളായ കേസുകള്‍ അട്ടിമറിക്കുന്നതിന് സഹായകരമാവുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു


കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.