കേരളാ പോലീസ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം മെയ് 7-8 തീയ്യതികളിൽ


 പൊതുസമ്മേളനവും കുടുംബ സംഗമവും 7 ന് വൈകുന്നേരം 3 മണിക്ക് ബഹു.നിയമസഭാ സ്പീക്കർ ശ്രീ.പി.ശ്രീരാമകൃഷണൻ ഉദ്ഘാടനം ചെയ്യും ശ്രീമതി ടി.എൻ സീമ MP മുഖ്യാതിഥിയാകും. കാലാപരി പാടികൾ ഗാനമേള എന്നിവ അരങ്ങേറും 8 ന് പ്രതിനിധി സമ്മേളനം ശ്രീമതി പി കെ ശ്രീമതി ടീച്ചർ ഉദ്ഘാടനം ചെയ്യും. ബഹു .ഐ ജി ബൽറാം കുമാർ ഉപാധ്യായ മുഖ്യാതിഥിയാകും വ്യത്യസ്ഥങ്ങളായ അനുബന്ധ പരിപാടികളിലൂടെ ഈ വർഷത്തെ സമ്മേളനം ശ്രദ്ധേയമായി.പൊതുമനസ്സിലെ പോലീസ് സത്യവും മിഥ്യയും എന്ന വിഷയത്തിൽ പയ്യനുരിലും തലശ്ശേരിയിലും സംഘടിപ്പിച്ച സെമിനാർ പൊതുജന ശ്രദ്ധ നേടിയിരുന്നു. വൻ ജനപങ്കാളിത്തത്തോടെ നടത്തിയ സെമിനാർ കേരളത്തിലെ പ്രമുഖ മാധ്യമ പ്രവർത്തകരുടെ സാന്നിധ്യം കൊണ്ട് ശ്രഡേയമായിരുന്നു. പോലീസ് കാരുടെ മക്കൾക്കായി നടത്തിയ ക്വിസ് മത്സരം സ്റ്റേഷൻ അടിസ്ഥാനത്തിലും പിന്നീട് മെഗാഫൈനൽ കണ്ണൂരിലും നടന്നു. പൊതുജനങ്ങൾ കൂടി പങ്കാളികളായി നടന്ന ഷട്ടിൽ ടൂർണ്ണമെൻറും ശ്രദ്ധേയമായിരുന്നു. പതിവിൽ നിന്നും വ്യത്യസ്ഥമായി ഈ വർഷം ജില്ലയിലെ എല്ലാ പോലിസ് സ്റ്റേഷനുകളിലും അസോസിയേഷൻ ഭാരവാഹികൾ നേരിട്ട് പങ്കെടുത്ത യൂണിറ്റ് വിശദീകരണ യോഗങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് സമ്മേളനത്തിലേക്കെത്തിയത്.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.