കീ​ഴാ​റ്റൂ​രി​ൽ​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് 26 ന് ബ​ഹു​ജ​ന മാ​ർ​ച്ച്



ക​ണ്ണൂ​ർ: അ​ശാ​സ്ത്രീ​യ​മാ​യ ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​നെ​തി​രേ ക​ണ്ണൂ​ർ ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേശ​ങ്ങ​ളി​ൽ സ​മ​രം ചെ​യ്യു​ന്ന​വ​ർ കീ​ഴാ​റ്റൂ​ർ ഐ​ക്യ​ദാ​ർ​ഢ്യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 26ന് ​കീ​ഴാ​റ്റൂ​രിൽ​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് ബ​ഹു​ജ​ന മാ​ർ​ച്ച് ന​ട​ത്തും. തു​ട​ർ​ന്ന് വൈ​കു​ന്നേ​രം ക​ള​ക്ട​റു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​ക്കു മു​ന്നി​ൽ അ​ടു​പ്പു​കൂ​ട്ടി ക​ഞ്ഞി​വ​യ്പ് സ​മ​രം ന​ട​ത്തു​മെ​ന്ന് സ​മി​തി ചെ​യ​ർ​മാ​ൻ ഡോ. ​ഡി. സു​രേ​ന്ദ്ര​നാ​ഥും വ​യ​ൽ​ക്കി​ളി നേ​താ​വ് സു​രേ​ഷ് കീ​ഴാ​റ്റൂ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കീ​ഴാ​റ്റൂ​രി​ൽ രാ​വി​ലെ ഒ​ൻ​പ​തി​ന് നാ​ഷ​ണ​ൽ ഹൈ​വേ ആ​ക്ഷ​ൻ കൗ​ൺ​സി​ൽ സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ ഹാ​ഷിം ചേ​ന്ദന്പ​ള്ളി​യും വൈ​കു​ന്നേ​രം ക​ള​ക്ട​റു​ടെ വ​സ​തി​ക്കു​മു​ന്നി​ലെ ക​ഞ്ഞി​വ​യ്പ് സ​മ​രം എ​ൻ​ഡോ​സ​ൾ​ഫാ​ൻ സ​മ​ര​നേ​താ​വ് അ​ന്പ​ല​ത്ത​റ കു​ഞ്ഞി​കൃ​ഷ്ണ​നും ഉ​ദ്ഘാ​ട​നം ചെ​യ്യും. ദേ​ശീ​യ​പാ​ത അ​ലൈ​ൻ​മെ​ന്‍റി​ന്‍റെ ത്രീ​ഡി നോ​ട്ടി​ഫി​ക്കേ​ഷ​ൻ 30 ന​കം പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് ജി​ല്ലാ ഭ​രണ​കൂ​ടം പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​മ​രം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. ത്രീഡി നോ​ട്ടി​ഫി​ക്കേ​ഷ​ൻ ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്ക്കു​ക, അ​ശാ​സ്ത്രീ​യ ദേ​ശീ​യ​പാ​ത അ​ലൈ​ൻ​മെ​ന്‍റ് പു​ന​ർ​നി​ർ​ണ​യി​ക്കു​ക, ദേ​ശീ​യ​പാ​ത സ്വ​കാ​ര്യ​വ​ത്ക​ര​ണം ഉ​പേ​ക്ഷി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം.
ജ​ന​ങ്ങ​ളു​ടെ വി​കാ​ര​ങ്ങ​ളെ മ​ന​സി​ലാ​ക്കാ​തെ തി​ക​ച്ചും ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​മാ​യ നി​ല​പാ​ടു​ക​ളാ​ണ് ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​ൽ​നി​ന്നു​ണ്ടാ​കു​ന്ന​തെ​ന്ന് വ​യ​ൽ​ക്കി​ളി നേ​താ​വ് സു​രേ​ഷ് കീ​ഴാ​റ്റൂ​ർ പ​റ​ഞ്ഞു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കെ. ​നി​ഷി​ൽ​കു​മാ​ർ, എ​ൻ.​എം. കോ​യ, ന​ജീ​ബ് ക​ട​വ​ത്ത് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.