വളപട്ടണം കീരിയാട്, ഒഡിഷ സ്വദേശിയെ കെട്ടിയിട്ട് കൊലപാതകം: അഞ്ചംഗ കൊട്ടേഷൻ സംഘം പിടിയിൽകീരിയാട് ഒഡിഷ സ്വദേശി പ്രഭാകർദാസിന്റെ കൊലപാതകം പ്രതികൾ വലയിൽ

വളപട്ടണം പോലിസിന്റെ സമയോചിതമായ ഇടപെടൽ കൊണ്ട് മാത്രമാണ് പ്രതികളെ ഇത്രയും പെട്ടന്ന്  വലയിലാക്കാൻ കഴിഞ്ഞത്  SP യുടെയും  വളപട്ടണം CI ഉണ്ണികൃഷ്ണന്റെയും രാപകൽ വിത്യാസമില്ലാതെ പരിശ്രമം  അഭിനന്ദനം അർഹിക്കുന്നതാണ്.

വളപട്ടണം :കീരിയാട് പ്ലൈവുഡ് ഫാക്ടറി ജോലിചെയ്തുവന്ന പ്രഭാകർ ദാസിനെ(37) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ  അഞ്ചംഗ  കൊട്ടേഷൻ സംഘം ഒഡീഷയിൽ പിടിയിലായി 15 വർഷമായി വളപട്ടണം കീരിയാട് കേന്ദ്രീകരിച്ച്  പ്ലൈവുഡ് ഫാക്ടറി ജോലി ചെയ്തുവന്നിരുന്ന പ്രഭാകർ ദാസിനെ കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ്  അഞ്ചംഗ മുഖംമൂടി സംഘം ഭാര്യയുടെയും മക്കളുടെയും മുന്നിൽവച്ച് കൊലപ്പെടുത്തിയത് കൊലപാതകത്തിനുശേഷം  ഭാര്യയുടെ സ്വർണാഭരണങ്ങളും  പണവും തട്ടിയെടുത്ത പ്രതികൾ സ്ഥലംവിടുകയായിരുന്നു
 കേസ് അന്വേഷണം ഏറ്റെടുത്ത വളപട്ടണം സി. ഐ. എം. കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം നാട്ടുകാരായ ചിലരെയും ഒഡീഷ സ്വദേശികളായ വളപട്ടണത്തെ മറ്റുള്ള തൊഴിലാളികളെയും ചോദ്യം ചെയ്തിരുന്നുവെങ്കിലും വ്യക്തത ഉണ്ടായില്ല. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ ജില്ലാ പോലീസ് മേധാവിയും ക്രൈം സ്ക്വാഡും അന്വേഷണം തുടങ്ങുകയായിരുന്നു  ഇതിനിടെ ഒഡിഷയിൽ നിന്ന് ഇതര  സംസ്ഥാന തൊഴിലാളിയുടെ മൊബൈൽ ഫോണിലേക്ക് വന്ന കോൾ ആണ് നിർണായകമായത്.
 പ്രതികളെയും കൊണ്ട് പോലീസ് സംഘം ഒഡീഷയിൽ നിന്നും പുറപ്പെട്ടു നാളെ അറസ്റ്റ് രേഖപ്പെടുത്തും

കണ്ണൂർ ജില്ലാ  വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.